ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതെന്ന് സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല

Last Updated:

ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫ്‌സാന പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്

നൗഷാദ്, അഫ്സാന
നൗഷാദ്, അഫ്സാന
പത്തനംതിട്ട : ഒന്നര വർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയതായി ഭാര്യയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ട കലഞ്ഞൂർ പാടം വണ്ടണിപടിഞ്ഞാറ്റേതിൽ നൗഷാദ് (36) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിന്റെ ഭാര്യ നൂറനാട് പണയില്‍ സ്വദേശിനി അഫ്‌സാന(27) യെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിനെ കൊന്ന് കുഴിച്ച് മൂടിയതായി വെളിപ്പെടുത്തിയത്.
അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കുഴിച്ചിട്ട പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പോലീസ് പരിശോധന നടത്തി. മകനെ കാണാനില്ലെന്ന് രണ്ട് വർഷങ്ങക്ക് മുൻപ് നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.
അതേസമയം മൃതദേഹം എവിടെ കുഴിച്ചിട്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫ്‌സാന പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.
advertisement
തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അഫ്സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്സാനയുടെ മൊഴിയനുസരിച്ച് കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായില്ല. ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും ഫോറൻസിക് സംഘം ഉൾപ്പെടെ പരിശോധിച്ചു.
advertisement
മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതു സംബന്ധിച്ചു പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. നൗഷാദിന്റേതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ച നിലയിൽ പറമ്പിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ചു വഴക്കിട്ടിരുന്ന നൗഷാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് അഫ്സാന പൊലീസിനോടു പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതെന്ന് സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല
Next Article
advertisement
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
  • ആരവല്ലി കുന്നുകളുടെ നിർവചനവും വിദഗ്ദ്ധ സമിതിയുടെ ശുപാർശകളും സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചു.

  • കേന്ദ്രം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശം; പുതിയ നിർവചനത്തിന് വ്യക്തത വേണം.

  • വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിക്കാൻ കോടതി നിർദ്ദേശം; അടുത്ത പരിഗണന 2026 ജനുവരി 21.

View All
advertisement