കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് തൃശൂര്‍ സ്വദേശിയായ മനോജ് കൊണ്ടുവന്ന മദ്യം ചിത്തിരപുരത്തെ ഹോംസ്‌റ്റേയില്‍ വച്ച് ഹോംസ്‌റ്റേ ഉടമ തങ്കപ്പനും ഡ്രൈവര്‍ ജോബിയും ചേര്‍ന്ന് കഴിച്ചത്. തുടര്‍ന്ന് ആദ്യം മനോജിന് കണ്ണിന് കാഴ്ച മങ്ങുകയും, തങ്കപ്പനും ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Also Read: ഭോപ്പാലിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ക്ഷേത്ര വളപ്പിൽ
ഭക്ഷ്യ വിഷബാധയെന്ന് ആദ്യ കരുതിയെങ്കിലും പിന്നീട് മദ്യം കഴിച്ച വിവരം ഇവര്‍ പറയുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനോജ് ആമസോണ്‍ വഴി വാങ്ങിയ സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റാണ് കഴിച്ചതെന്ന് വ്യക്തമായത്. അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ സ്പിരിറ്റിന്റെ ബാക്കി കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് മനോജിനെ ഒന്നാം പ്രതിയാക്കി കേസ് രചിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
advertisement
വിശദമായ തെളിവെടുപ്പിന്റെ ഭാഗമായി കോട്ടയത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധരെത്തി പൊലീസ്, എക്‌സെയിസ് എന്നിവരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുകയും ചെയ്തു. അങ്കമാലി ആശുപത്രിയില്‍ കഴിയുന്ന മനോജിന്റ നില ഗുരുതരമാണ്. കണ്ണിന് കാഴ്ച മങ്ങിയതിനൊപ്പം ഇയാള്‍ അബോധാവസ്ഥയിലുമാണ്. തങ്കപ്പനും, ജോബിയും കോലഞ്ചേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.