പാലക്കാട് ആലത്തൂരിൽ എക്സൈസ് ഇൻ്റലിജൻസ് നടത്തിയ റെയ്ഡിൽ 35 ലിറ്റർ
സ്പിരിറ്റും 450 ലിറ്റർ സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടി. ആലത്തൂർ കുനിശ്ശേരിയിൽ നടത്തിയ റെയ്ഡിലാണ് തെങ്ങിൻ തോപ്പിൽ നിന്നും സ്പിരിറ്റ് പിടികൂടിയത്. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട സ്വദേശികളായ അർജുൻ, ശ്യാംസുന്ദർ, വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുഴൽമന്ദം റെയ്ഞ്ചിൽ ഷാപ്പുകൾ നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സന്തോഷിൻ്റെ ആറു ഷാപ്പുകളിലേക്കാണ്
സ്പിരിറ്റ് ചേർത്ത കള്ള് വില്പന നടത്തിയിരുന്നതെന്ന് ഇൻ്റലിജൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്ന് ഈ ഷാപ്പുകൾ അടച്ചുപൂട്ടി.
Also Read:
സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം; യൂത്ത് ലീഗ് ഭാരവാഹി ഉള്‍പ്പടെ പിടിയിൽ
ലൈസൻസി സന്തോഷിൻ്റെ മരുമകനാണ് പിടിയിലായ അർജുൻ. കുറേ നാളുകളായി ഈ മേഖലയിൽ ഇവർ സ്പിരിറ്റ് ചേർത്ത കള്ള് വില്പന നടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് റെയ്ഡ് നടത്തിയത്. തോപ്പിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
സ്പിരിറ്റ് കലക്കിയ കള്ള് കൊണ്ടുപോവുന്നതിനായി ബാരലിൽ കലക്കി വെച്ചിരുന്നു. എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ വി അനൂപ്, പ്രിവൻ്റീവ് ഓഫീസർ സി ശെന്തിൽകുമാർ, R റിനോഷ്, എം യൂനസ് , KS സജിത് തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.