പൂനെയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് റാണ പൂനെയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു, ഇയാൾക്ക് ഗുഡ്ഗാവിൽ കോഴിക്കടയാണ്. കൃഷിപ്പണിക്കാരനാണ് മാഹി. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും പൂനെയിലെത്തിച്ചു.
യുവതിയെ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയ ശേഷം ഓല കാബിൽ മുംബൈയിലെത്തിയ ഇരുവരും അവിടെ നിന്ന് ഫ്ലൈറ്റിലാണ് ഡൽഹിയിലെത്തിയത്. സാലുഖേ വിഹാർ ഏരിയയിലുള്ള യുവതിയെ ചൊവ്വാഴ്ചയാണ് ഇവർ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയത്.
advertisement
പണവും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം യുവതിയെ വീട്ടിൽ ഇറക്കിവിട്ട് ഇവർ കടന്നുകളയുകയായിരുന്നു. ഐടി എൻജിനീയറായ യുവതിയാണ് മോഷണത്തിനിരയായത്. ഇവരുടെ അച്ഛൻ ആര്‍മിയിൽ നിന്ന് വിരമിച്ചയാളാണ്.
യുവതിയെ കാർ ഡ്രൈവിംഗ് പഠിപ്പിക്കാനായിരുന്നു മാഹി എത്തിയത്. ചൊവ്വാഴ്ച ഇയാൾ സുഹൃത്തിനൊപ്പം എത്തുകയായിരുന്നു. എന്നിട്ടാണ് യുവതിയെ മോഷണത്തിനിരയാക്കിയത്.