News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 4, 2020, 10:35 AM IST
Image:ANI/Twitter
കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് വെക്കണം. എന്നാൽ മാസ്കിൽ ആഢംബരം ഒട്ടും കുറക്കേണ്ടെന്നാണ് പൂനെ സ്വദേശി ശങ്കർ കുരഡേയുടെ നിലപാട്. അതുകൊണ്ടു തന്നെ 2.89 ലക്ഷം മുടക്കി ഒരു സ്വർണ മാസ്ക് തന്നെ ഉണ്ടാക്കി കക്ഷി.
വളരെ നേർത്ത രീതിയിലാണ് സ്വാർണ മാസ്ക് നിർമിച്ചിരിക്കുന്നത്. ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുമുണ്ട്. അതേസമയം, ഈ മാസ്ക് വെച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തിൽ മാത്രം ശങ്കറിന് ഉറപ്പില്ല. സമ്പത്തും പദവിയും നോക്കിയല്ലല്ലോ വൈറസ് ശരീരത്തിൽ കയറുന്നത്.
അതേസമയം, ട്വിറ്ററിൽ വൻ ട്രോളാണ് ഈ സ്വർണ മാസ്കിനെ കുറിച്ച് ഉയരുന്നത്. പണം കൊണ്ട് എന്തും വാങ്ങാം എന്നാൽ സമാന്യബോധം മാത്രം കിട്ടില്ലെന്നാണ് ഒരു കമന്റ്.
TRENDING:ടിക് ടോക്ക് ഇല്ലെങ്കിലെന്താ ടിക് ടിക് ഉണ്ടല്ലോ; പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
എന്നാൽ വിലപിടിപ്പുള്ള മാസ്ക് ധരിക്കുന്ന ആദ്യത്തെ ആളല്ല ശങ്കർ, നേരത്തേ, കർണാടകയിലെ സ്വർണ വ്യാപാരിയുടെ വെള്ളി മാസ്കിനെ കുറിച്ചുള്ള വാർത്തയും വന്നിരുന്നു.
വിവാഹത്തിനായി ദമ്പതികൾക്ക് വേണ്ടി പ്രത്യേക വെള്ളി നിർമിത മാസ്ക് തയ്യാറാക്കുമെന്നായിരുന്നു സന്ദീപ് സഗനോക്കർ എന്ന സ്വർണവ്യാപാരിയുടെ പ്രഖ്യാപനം.
Published by:
Naseeba TC
First published:
July 4, 2020, 10:35 AM IST