വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താൻ തയാറെടുത്തെങ്കിലും ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി 3,000 രൂപയും അനസ്തേഷ്യ ഡോക്ടറായ വീണാ വർഗീസ് 2,000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി.
വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറിയപ്പോൾ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ബലംപ്രയോഗിച്ച് നൽകുകയായിരുന്നെന്നാണ് പിടിയിലായപ്പോൾ ഡോക്ടർമാർ പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
advertisement
Location :
Thrissur,Thrissur,Kerala
First Published :
March 01, 2023 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരില്‍ ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ