പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; 2,500 രൂപ വാങ്ങുന്നതിനിടെ ഡോക്ടർ പിടിയില്‍

Last Updated:

പണം തന്നാലേ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടറുടെ നിലപാട്.

ചേര്‍ത്തല: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ പിടിയില്‍. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.രാജനാണ് പിടിയിലായത്. ശസ്ത്രക്രിയ നടത്തുന്നതിനായി യുവതിയില്‍ 2,500 രൂപ വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവെക്കുകയാണ് ഡോക്ടര്‍ ചെയ്തത്. പണം തന്നാലേ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടറുടെ നിലപാട്. ആശുപത്രിക്ക് എതിര്‍വശത്തായി തന്നെ ഡോക്ടര്‍ രാജന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. പണവുമായി ഇങ്ങോട്ടേക്ക് വരാനാണ് ഇയാള്‍ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടത്.
advertisement
ഇതിനെ തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിച്ചു. കൈക്കൂലി നല്‍കാനായി വിജിലന്‍സും യുവതിക്കൊപ്പം ഡോക്ടര്‍ പരിശോധന നടത്തുന്ന സ്വകാര്യ ക്ലിനിക്കിലെത്തി. പണം വാങ്ങിയതിനെ തുടര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള  സംഘമാണ്  ഡോ.രാജനെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; 2,500 രൂപ വാങ്ങുന്നതിനിടെ ഡോക്ടർ പിടിയില്‍
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement