TRENDING:

അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നതിനും കൈക്കൂലി; തൃശൂരിലെ രണ്ട് വനംവകുപ്പ് ജീവനക്കാർ അറസ്റ്റിൽ

Last Updated:

പണം നല്കിയില്ലെങ്കിൽ വണ്ടി കടത്തിവിടില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞ് കൈക്കൂലി വാങ്ങുന്നത് പതിവാക്കിയ രണ്ട് വനം വകുപ്പ് ജീവനക്കാരെ തൃശ്ശൂർ വിജിലൻസ് അറസ്റ്റ് ചെയ്തു. മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റർ ഇഗ്നേഷ്യസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മഹേഷ് എന്നിവരാണ് പിടിയിലായത്.
advertisement

മണലിത്തറ കുണ്ടുകാട് മേഖലയിലെ പട്ടയഭൂമിയിൽ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അനുമതിയോടെ മണ്ണ് കൊണ്ടു പോകുന്നവരിൽ നിന്നാണ് കൈക്കൂലി വാങ്ങിയിരുന്നത്. വനഭൂമിയിൽ കൂടിയാണ് വാഹനം പോകേണ്ടതെന്നും അതിനാൽ പണം നല്കിയില്ലെങ്കിൽ വണ്ടി കടത്തിവിടില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്.

Also Read എംസാന്‍ഡ് അതിർത്തി കടത്താൻ മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

ഇവരിൽ നിന്ന് 6000 രൂപ പിടികൂടി. വിജിലൻസ് തൃശ്ശൂർ ഡി.വൈ.എസ്.പി യു.പ്രേമന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നതിനും കൈക്കൂലി; തൃശൂരിലെ രണ്ട് വനംവകുപ്പ് ജീവനക്കാർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories