പ്രതികളിലൊരാൾ പ്രണബ് ജ്യോതി പട്ഗിരിയെന്ന ആളാണ്. താനൊരു മാധ്യമപ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ പെൺകുട്ടികളെ ഒരു വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഹെലം മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
പട്ഗിരി തന്റെ ചില സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്, മുഴുവൻ ബലാത്സംഗ രംഗങ്ങളും ഇവർ ചിത്രീകരിച്ചു. പിന്നീട് വീഡിയോ കാണിച്ച് പെൺകുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്ത ഇവർ ശരീശവിൽപ്പനയ്ക്ക് തയ്യാറാകാൻ പെൺകുട്ടികളെ നിർബന്ധിച്ചു.
You may also like:'ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ല; കാനത്തിന് മറുപടി പറയുന്നില്ല': ജോസ് കെ. മാണി [NEWS]ജൂലൈ 31നകം മകളുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാം; 21 വയസ്സ് തികയുമ്പോൾ 64 ലക്ഷം നേടാം [NEWS] മിതമായ അളവിലെ മദ്യപാനം: മുതിർന്നവരില്‍ തലച്ചോറിന്റെ പ്രവർത്തനം സുരക്ഷിതമാക്കുമെന്ന് പഠനം [NEWS]
advertisement
നടന്ന സംഭവം മുഴുവൻ പെൺകുട്ടികൾ അവരുടെ കുടുബാംഗങ്ങളോട് ശനിയാഴ്ച വെളിപ്പെടുത്തി. തുടർന്ന്, ഹെലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഞായറാഴ്ച ബിശ്വനാഥ് ജില്ല പൊലീസ് ഹെലം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഓപ്പറേഷൻ നടത്തുകയും സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ബിശ്വനാഥ് ജില്ല സൂപ്രണ്ട് ഓഫ് പൊലീസ് രാജെൻ സിംഗ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രണബ്ജ്യോതി പട്ഗിരി, സോനു അഗർവാൾ, സഞ്ജിബ് ഫുകാൻ, ദീപക് ഗുരുങ്, രാകേഷ് പയംഗ് എന്നിവരാണ് അറസ്റ്റിലായത്.