HOME /NEWS /Kerala / Jose K Mani | 'ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ല; കാനത്തിന് മറുപടി പറയുന്നില്ല': ജോസ് കെ. മാണി

Jose K Mani | 'ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ല; കാനത്തിന് മറുപടി പറയുന്നില്ല': ജോസ് കെ. മാണി

ജോസ് കെ മാണി

ജോസ് കെ മാണി

എതിര്‍പ്പിനുള്ള കാരണം കാനത്തിനോടുതന്നെ ചോദിക്കണം. അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് അറിയാഞ്ഞിട്ടല്ല ഈ എതിര്‍പ്പെന്നും ജോസ്

  • Share this:

    കോട്ടയം: ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ലെന്നു വ്യക്തമാക്കി ജോസ് കെ. മാണി. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെടുത്തത്. ഇപ്പോഴും ആ നിലപാടിൽ തുടരുകയാണ്. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു മുന്നണിയിലും ചേരാത്ത സാഹചര്യത്തിൽ ഇടതു മുന്നണി പ്രവേശനത്തെ എതിർക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

    TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

    സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം എടുത്തത്. ആ നിലപാടിൽ തുടരുകയാണ്. ഞങ്ങൾ ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. യു.ഡി.എഫിൽ നിന്നാണ് പുറത്തായത്. ഇതിന് മുൻപ് കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എയുടെ ഭാഗമായിരുന്നു. എതിര്‍പ്പിനുള്ള കാരണം കാനത്തിനോടുതന്നെ ചോദിക്കണം. അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് അറിയാഞ്ഞിട്ടല്ല ഈ എതിര്‍പ്പെന്നും ജോസ് കെ. മാണി മാധ്യമങ്ങളോടു പറഞ്ഞു.

    കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വരെ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം മറ്റൊരു ദിവസം നടത്തും. ദൂരെ നിന്ന് ആളുകൾക്ക് വരേണ്ട സാഹചര്യത്തിലാണ് കമ്മിറ്റി യോഗം മാറ്റി വച്ചതെന്നും ജോസ് കെ. മാണി അറിയിച്ചു.

    First published:

    Tags: Cpm, Jose K Mani, Kerala congress rift, KM Mani, Ldf, Pj joseph