TRENDING:

Found Dead | രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Last Updated:

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ സംശയിക്കുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
ന്യൂഡല്‍ഹി: രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ മരിച്ചനിലയില്‍ കണ്ടെത്തി(Found Dead). ഡല്‍ഹിയിലെ(Delhi) ചിരാഗ് ദില്ലിയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്. ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക് എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ സംശയിക്കുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ബെനിറ്റ് മേരി ജയ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ ജനനത്തില്‍ ഡിംപിള്‍ അസ്വസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി കലഹിച്ചിരുന്നു. ജനുവരിയിലാണ് കുഞ്ഞിന് ഡിംപിള്‍ ജന്മം നല്‍കിയത്.

Also Read-Arrest | മുത്തശ്ശിയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നാലു പ്രതികള്‍ അറസ്റ്റില്‍

കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാര്യം അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. ഡിംപിള്‍ മുറിയ്ക്കുള്ളില്‍ കയറി കതകടച്ചെന്നും വിളിച്ചിട്ട് കേള്‍ക്കുന്നില്ലെന്നും ഭര്‍തൃമാതാവ് അയല്‍വാസിയെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു.

advertisement

Also Read-Murder| കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്ലാസ് പൊട്ടിച്ച് അകത്ത് കടന്നപ്പോള്‍ മൂത്ത മകനൊപ്പം അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനായുള്ള തെരച്ചിലിനൊടുവിലാണ് മൃതദേഹം മൈക്രോവേവ് അവ്‌നിലുള്ളില്‍ നിന്ന് കണ്ടെത്തിയത്. സംഭവ സമയം ഭര്‍ത്താവ് ഗുല്‍ഷന്‍ കൗശിക് വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Found Dead | രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories