കുന്നംകുളം എസിപി ടി.എസ് സനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി.
സനൂപിനെ കുത്തിയ ഒന്നാം പ്രതി ചിറ്റിലങ്ങാട് നന്ദൻ കൃത്യം നടത്തിയതിന് ശേഷം കൈകഴുകാനെത്തിയ പുതുകുളം പരിസരത്താണ് തെളിവെടുപ്പ് നടത്തിയത്. സംഭവ സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് കുളത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട നിലയിൽ പൊലീസ് കണ്ടെടുത്തു. കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ രക്തതുള്ളികൾ പരിശോധനയ്ക്കായ് ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
advertisement
Location :
First Published :
October 07, 2020 10:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
CPM ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: രണ്ട് പേർ കൂടി പിടിയിൽ; അറസ്റ്റിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ
