നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ; നന്ദനെ പിടികൂടിയത് ചികിത്സയ്ക്ക് എത്തിയപ്പോൾ

  CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ; നന്ദനെ പിടികൂടിയത് ചികിത്സയ്ക്ക് എത്തിയപ്പോൾ

  സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം.

  Sanoop

  Sanoop

  • News18
  • Last Updated :
  • Share this:
  തൃശൂർ: സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ചിറ്റിലങ്ങാട് സ്വദേശിയായ നന്ദനാണ് അറസ്റ്റിലായത്. ചികിത്സിയ്ക്കായി സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്.

  അക്രമത്തിനിടെ നന്ദന്റെ ഇടതുകൈയ്ക്ക് പരിക്ക് പറ്റിയിരുന്നു. അതിനാൽ ഏതെങ്കിലും ആശുപത്രിയിൽ ഇയാൾ ചികിത്സ തേടുമെന്ന് പൊലീസ് കണക്ക് കൂട്ടിയിരുന്നു. ‌വിവിധ ആശുപത്രിയിൽ മഫ്ടിയിൽ പൊലീസ് കാത്തു നിന്നിരുന്നു. ഇതിനിടയിലാണ് പ്രതീക്ഷ തെറ്റിക്കാതെ തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി നന്ദൻ എത്തിയത്.

  You may also like: ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും [NEWS]24 കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ [NEWS] 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി [NEWS]

  കുന്നംകുളത്ത് എത്തിയാല്‍ പിടിയിലാകുമെന്ന് ഭയന്ന് കൂര്‍ക്കഞ്ചേരി, ചേര്‍പ്പ്, നെടുപുഴ എന്നിവിടങ്ങളില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു പ്രതി എന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

  എന്നാൽ, മുഖ്യപ്രതി പിടിയിലായിട്ടും രാഷ്ട്രീയ കൊലപാതകമാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട സനൂപിന്റെ സുഹൃത്ത് ചക്ക എന്ന് വിളിക്കുന്ന മിഥുനും അക്രമി സംഘവുമായുള്ള വഴക്ക് പരിഹരിക്കാന്‍ ചെന്നപ്പോഴാണ് കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതി നന്ദനെ പിടികൂടിയതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരം. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ഉന്നതപൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.  അതേസമയം, സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമം വിലപ്പോവില്ലെന്ന് സിപിഎം ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, പ്രതി നന്ദന് സിപിഎമ്മുമായാണ് ബന്ധമെന്നാണ് ബിജെപിയുടെ ആരോപണം.
  Published by:Joys Joy
  First published:
  )}