TRENDING:

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി

Last Updated:

ഇവരുടെ വീടുകളിലും, ഗൂഢാലോചന നടന്ന ഫാം ഹൗസിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡി .വൈ. എഫ് .ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും തിരുവോണ ദിവസം രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  കസ്റ്റഡിയിൽ  വാങ്ങിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. അജിത്, നജീബ്, സതികുമാർ, ഷജിത്ത് എന്നിവരുമായാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.
advertisement

ഇവരുടെ വീടുകളിലും, ഗൂഢാലോചന നടന്ന ഫാം ഹൗസിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വരും ദിവസങ്ങളിൽ ബാക്കിയുള്ളവരെ കൂടി ഉൾപ്പെടുത്തി കൂടുതൽ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നേരിട്ടിടപെട്ടവരും പ്രതികളെ സഹായിച്ചവരുമടക്കം ഒൻപത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

ഇതിൽ ഷജിത്, നജീബ്, അജിത്, സതി മോൻ, സജീവ്, സനൽ ,പ്രീജ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. സനലിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കണ്ടെത്തലിലാണ് പ്രീജയെ അറസ്റ്റ് ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സജീവ്, സനൽ, അൻസർ, ഉണ്ണി എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസ് പറയുന്നത്. ഇവർ നാലു പേരും ചേർന്നാണ് ഇരുവരെയും വെട്ടികൊലപ്പെടുത്തിയതെന്നും പൊലീസ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories