കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ഓക്സിജൻ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. ഒന്നിലേറെ തവണ വാർഡ് ബോയി ഇവരെ പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീ ബഹളം വച്ച് ആളെക്കൂട്ടിയതോടെ ഇയാൾ കടന്നു കളയുകയും ചെയ്തു. പിന്നീടാണ് പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നത്.
അതേസമയം പീഡനശ്രമം നടന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നാണ് സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി ജീവനക്കാർ കയ്യേറ്റം ചെയ്തുവെന്നും ഇവർ പറയുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസും ആദ്യം മടികാണിച്ചുവെന്നാണ് ഇരയുടെ ബന്ധുക്കളിലൊരാൾ ആരോപിക്കുന്നു.
advertisement
'പരാതി പറയാനെത്തിയപ്പോൾ പ്രതിയായ വാര്‍ഡ് ബോയിയും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ചേർന്ന് മർദ്ദിക്കുകയാണ് ചെയ്തത്. ചികിത്സക്കുന്നതും അതോടെ നിർത്തി' ഇരയുടെ സഹോദരി ഭർത്താവ് പറയുന്നു.
ബലാത്സംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read-കടുത്ത പ്രണയം; 93 വർഷം പഴക്കമുള്ള 'വിളക്കു'മായി വിവാഹത്തിനൊരുങ്ങി യുവതി
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാൽ ജയ്പുരിലെ ഷാല്‍ബി ആശുപത്രിയില്‍ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്നും ഐസിയുവിൽ ഓക്സിജൻ സഹായത്തോടെ കിടന്ന രോഗിയാണ് വാര്‍ഡ് ബോയിയുടെ ലൈംഗിക അതിക്രമത്തിനിരയായത്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ ആണ് ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചത്. കൈകള്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ ആശുപത്രിയിലെ വാർഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ബന്ധുക്കളെ ആരെയും ഐസിയുവിലേക്ക് പ്രവേശിപ്പിക്കാത്തതിനാൽ പീഡിപ്പിക്കപ്പെട്ട വിവരം രോഗിക്കു ആരോടും പറയാൻ സാധിച്ചില്ല. പിന്നീട് മറ്റൊരു നഴ്‌സിനോട് വിവരം പറയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ ഭര്‍ത്താവ് കാണാന്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം എഴുതി നല്‍കിയത്. ഇതേ തുടർന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.