ഇന്റർഫേസ് /വാർത്ത /World / കടുത്ത പ്രണയം; 93 വർഷം പഴക്കമുള്ള 'വിളക്കു'മായി വിവാഹത്തിനൊരുങ്ങി യുവതി

കടുത്ത പ്രണയം; 93 വർഷം പഴക്കമുള്ള 'വിളക്കു'മായി വിവാഹത്തിനൊരുങ്ങി യുവതി

കടുത്ത പ്രണയം; 93 വർഷം പഴക്കമുള്ള 'വിളക്കു'മായി വിവാഹത്തിനൊരുങ്ങി യുവതി

കടുത്ത പ്രണയം; 93 വർഷം പഴക്കമുള്ള 'വിളക്കു'മായി വിവാഹത്തിനൊരുങ്ങി യുവതി

നിർജ്ജീവ വസ്തുക്കളോട് തോന്നുന്ന പ്രണയം അല്ലെങ്കിൽ ലൈംഗിക ആകർഷണമാണ് ഒബ്ജക്ടോഫീലിയ.

  • Share this:

യുവാവ് സെക്സ് ഡോളിനെ വിവാഹം ചെയ്തതും പിന്നീട് വിവാഹമോചനം നേടിയതുമൊക്കെ ഈയടുത്ത് വാർത്തയായിരുന്നു. ഇത്തരത്തിൽ വസ്തുക്കളോട് പ്രണയം തോന്നി സ്വന്തം ബ്ലാങ്കറ്റിനെയും ബ്രീഫ് കേസിനെയും വരെ ആളുകള്‍ വിവാഹം ചെയ്തുവെന്ന റിപ്പോർട്ടുകളും നേരത്തെ വന്നിട്ടുണ്ട്. 2019 ലാണ് ഏറെക്കാലമായി പ്രണയത്തിലുള്ള തന്‍റെ ബ്ലാങ്കറ്റിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഒരു യുവതി രംഗത്തു വരുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ബ്രീഫ് കേസുമായി വിവാഹം നടന്നു എന്ന അവകാശവാദം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തു വന്നത്.

ആദ്യം കേൾക്കുമ്പോൾ അമ്പരക്കുമെങ്കിലും ഒബ്ജക്ടോഫീലിയ (Objectophilia) എന്ന അവസ്ഥയാണിത്. നിർജ്ജീവ വസ്തുക്കളോട് തോന്നുന്ന പ്രണയം അല്ലെങ്കിൽ ലൈംഗിക ആകർഷണമാണ് ഒബ്ജക്ടോഫീലിയ. ഈ അവസ്ഥയുള്ളവർക്ക് ജീവനില്ലാത്ത ചില വസ്തുക്കളോട് കടുത്ത പ്രണയവും ആകർഷണവുമൊക്കെ തോന്നാം.

Also Read-സെക്സ് ഡോളുമായി വിവാഹ നിശ്ചയം, സമ്മാനമായി ഐഫോൺ, സ്വന്തമായി ഒരു 'കുഞ്ഞും'!

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

സമാനമായ മറ്റൊരു പ്രണയപ്രഖ്യാപനം നടത്തിയെത്തിയിരിക്കുകയാണ് അമാൻഡ് ലിബർട്ടി എന്ന യുവതി. 93 വർഷത്തോളം പഴക്കമുള്ള ഒരു ചാൻഡലിയർ (വലിയ തൂക്കുവിളക്ക്) ആണ് ഇവരുടെ മനം കവർന്നത്. 'ലൂമിനിയർ'എന്ന് പേരുള്ള ആ വിളക്കിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം ഒരു ടെലിവിഷൻ ഷോയിലാണ് യുവതി വെളിപ്പെടുത്തിയത്. തന്‍റെ ഒബ്ജക്ടോഫീലിയയെക്കുറിച്ചും നിര്‍ജ്ജീവ വസ്തുക്കളോട് തോന്നുന്ന ആകർഷണത്തെക്കുറിച്ചും ഈ ലൈവ് ഷോയ്ക്കിടെ യുവതി തുറന്നു പറഞ്ഞിരുന്നു.

'അതൊരു വസ്തു മാത്രമല്ല. നിങ്ങൾക്ക് അറിയാൻ കഴിയുന്ന ഒരു ഊർജ്ജം അതിനുണ്ട്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. പ്രണയത്തിലായ നിമിഷമല്ല.. കാലക്രമേണ സംഭവിച്ച ഒന്നാണ്' എന്നായിരുന്നു അമാൻഡയുടെ വാക്കുകള്‍. ആദ്യം ഒരു ഡ്രം കിറ്റുമായി പ്രണയത്തിലായിരുന്നു എന്നാൽ ലൂമിനിയറിനെ കണ്ടതോടെ ആദ്യനോട്ടത്തിൽ തന്നെ പ്രണയം ഉണ്ടായി എന്നു യുവതി വെളിപ്പെടുത്തുന്നു.

'സത്യസന്ധമായി പറയുകയാണെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് വളരെക്കാലത്തോളം എനിക്ക് മനസ്സിലായിരുന്നില്ല എങ്കില്‍പ്പോലും അതുപോലെ തന്നെ അംഗീകരിച്ചു. എന്തിനാണ് വസ്തുക്കളുമായി പ്രണയത്തിലാകുന്നത് എന്ന് എനിക്കറിയില്ല, ഇപ്പോൾ പോലും വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. എനിക്ക് 'ചാൻഡിലിയറുകൾ' വളരെ ഇഷ്ടമാണ്. വിശദീകരിക്കാൻ കഴിയാത്ത അതിശയകരമായ ഒരു ബന്ധം അതുമായുണ്ടാകുന്നു'. അമാൻഡ കൂട്ടിച്ചേർത്തു.

First published:

Tags: Love, Marriage, World