ജയ്പുര്‍: ശസ്ത്രക്രിയ കഴിഞ്ഞു ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഓക്‌സിജന്‍ സഹായത്തോടെ കഴിയുകയായിരുന്ന യുവതിയെ കൈകള്‍ കെട്ടിയിട്ട ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ആശുപത്രിയിലെ വാർഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ പൊലീസ് അറസ്റ്റു ചെയ്തു. ജയ്പുരിലെ ഷാല്‍ബി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ അന്നു തന്നെ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. അതേ ദിവസം രാത്രിയാണ് ജീവനക്കാരൻ ഐ സി യുവിലെൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ബന്ധുക്കളെ ആരെയും ഐസിയുവിലേക്ക് പ്രവേശിപ്പിക്കാത്തതിനാൽ പീഡിപ്പിക്കപ്പെട്ട വിവരം രോഗിക്കു ആരോടും പറയാൻ സാധിച്ചില്ല. പിന്നീട് മറ്റൊരു നഴ്‌സിനോട് വിവരം പറയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ ഭര്‍ത്താവ് കാണാന്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം എഴുതി നല്‍കിയത്. ഇതേ തുടർന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ശസ്ത്രക്രിയയെ തുടര്‍ന്ന് ഐ സി യുവിലേക്ക് മാറ്റിയതിനാല്‍ തന്നെ ആശുപത്രിയില്‍ നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് ഇവരുടെ ഭര്‍ത്താവ് പറഞ്ഞത്. അതിനാല്‍ തിങ്കളാഴ്ച തന്നെ താന്‍ വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം ഭാര്യയെ കാണാന്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിക്കാന്‍ കഴിയാതിരുന്ന ഭാര്യ പീഡനത്തിനിരയായ വിവരം എഴുതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവ് നൽകിയ പരാതിയെ തുടർന്ന് പ്രതിയെ പിടികൂടിയതായി ചിത്രകൂട് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഡി സി പി. പ്രദീപ് മോഹന്‍ ശര്‍മ അറിയിച്ചു. സംഭവത്തില്‍ ആശുപത്രിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃത്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം പ്രതിക്കു ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Also Read-പോൺ ചിത്രം കാണിച്ച് മുൻഭർത്താവിനെ വകവരുത്തി നാലാമത്തെ ഭാര്യ
സംഭവത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്താൻ തയ്യാറെടുക്കുകയാണ്. ആശുപത്രിയിൽ തിങ്കളാഴ്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ വിളിച്ചു വരുത്തി മൊഴി എടുക്കും. സമാനമായ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ മുൻ ഭർത്താവിന്റെ സഹോദരൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. രാജസ്ഥാൻ ജില്ലയിലെ ബരൻ ജില്ലയിലാണ് സംഭവം. രണ്ടാം ഭർത്താവിന്റെ മുന്നിൽ വെച്ച് മുൻ ഭർത്താവിന്റെ സഹോദരൻ ബലാത്സഗം ചെയ്തെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. രണ്ടാം ഭർത്താവിനും കുഞ്ഞിനും ഇളയ സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ മുൻ ഭർത്താവിന്റെ സഹോദരനും മറ്റ് നാല് പേരും തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടക്കുന്നത്. ശനിയാഴ്ച്ച രാത്രി ചജ്വാർ ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Jaipur, Rajasthan, Rape, Sexual abuse, Sexual assault