വീട് അക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇവരുടെ കൈയിൽനിന്നാണ് തോക്ക് ഉൾപ്പടെയുള്ളമ മാരകായുധങ്ങൾ പിടിച്ചെടുത്തത്. ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ(25), ചാത്തനാട് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ(30), സനാതനം വാർഡിൽ ആലപ്പാട് വീട്ടിൽ അനൂപ് മാത്യു(30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Also Read- ജീവിക്കാൻ മാർഗ്ഗമില്ല; മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദമ്പതികൾ വിലയിട്ടത് 10000 രൂപ
advertisement
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഷിബുവിന്റെ മകളും അക്ഷയകുമാറുമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനും ഭാര്യയും കുട്ടികളും ഉള്ളതിനാൽ ഷിബു ഈ വിവാഹത്തെ എതിർത്തു. തുടർന്ന് പെൺകുട്ടിയുടെ നിർദേശപ്രകാരമാണ് വീടാക്രമിച്ച്, തട്ടിക്കൊണ്ടുപോകാനായി പ്രതികൾ എത്തിയത്. വടിവാളും കത്തികളും തോക്കുമായെത്തിയ സംഘം ഷിബുവിനെ അക്രമിച്ചു.
Also Read- ഏഴാം ക്ലാസ് വിദ്യാർഥിനി ആറ് മാസം ഗർഭിണി; പീഡനത്തിനിരയാക്കിയ അമ്മാവന് അറസ്റ്റിൽ
തടയാനെത്തിയ ഷിബുവിന്റെ പിതൃസഹോദരനെയും പ്രതികൾ അക്രമിച്ചു. സമീപവാസികൾ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എസ്ഐ അബ്ദുൽ റഹിമിൻ്റെ നേതൃത്വത്തിൽ എഎസ്ഐമാരായ സിദ്ധിഖ്, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജോണി, ചരൺ, ഹോം ഗാർഡ് ചാണ്ടി എന്നിവർ സ്ഥലത്തെത്തിയെങ്കിലും സംഘം ഇവരെയും അക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
