ജീവിക്കാൻ മാർഗ്ഗമില്ല; മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദമ്പതികൾ വിലയിട്ടത് 10000 രൂപ

Last Updated:

കുഞ്ഞിന്‍റെ വിൽപ്പന സംബന്ധിച്ച സൂചനകൾ ലഭിച്ച ചൈല്‍ഡ് ലൈൻ പ്രവർത്തകർ വിഷയത്തില്‍ ഇടപെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കോയമ്പത്തൂർ: ഉപജീവനത്തിന് നിവൃത്തിയില്ലാതെ വന്നതോടെ മൂന്ന് മാസം മാത്രം പ്രായമായ കു‍ഞ്ഞിനെ വിറ്റ് ദമ്പതികൾ. തിരുപ്പൂർ കങ്കേയം സ്വദേശികളായ ദമ്പതികളാണ് ആൺകുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയായ 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ ദമ്പതികളെയും അറസ്റ്റ് ചെയ്ത പൊലീസ്, ഇവരിൽ നിന്നും രക്ഷിച്ച കുട്ടിയെ ശിശുക്ഷേമസമിതിയ്ക്ക് മുമ്പാകെ ഹാജരാക്കി.
പൊലീസ് പറയുന്നതനുസരിച്ച് മധുര ആറപാളയം സ്വദേശിയായ യുവതി,കുറച്ച് മാസങ്ങൾക്ക് മുൻപാണ് തന്‍റെ ആദ്യഭർത്താവുമായി വേർപിരിഞ്ഞത്. തുടർന്ന് ഇവര്‍ തിരുനെൽവേലിസ്വദേശിയായ മുരുഗൻ എന്ന 31 കാരനെ വിവാഹം ചെയ്തു. ഒരു ടെക്സ്റ്റൈൽ മില്ലിൽ ജീവനക്കാരിയായിരുന്നു യുവതി. മുരുഗൻ ഡ്രൈവറും. എന്നാൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ജോലിക്ക് പോകാന്‍ വയ്യാതെയായി. ലോക്ക്ഡൗണിനെ തുടർന്ന് മുരുഗനും ജോലി നഷ്ടമായതോടെയാണ് ഇവരുടെ ജീവിതം വഴിമുട്ടിയത്. ജീവിതം ഒരുതരത്തിലും മുന്നോട്ട് കൊണ്ടു പോകാൻ വയ്യാത്ത സാഹചര്യം ഉണ്ടായതോടെ ഇവർ കുഞ്ഞിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അമ്മ നൽകിയ മൊഴി അനുസരിച്ചാണ് പൊലീസ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
advertisement
Also Read-കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
തുടർന്ന് ഇവർ കങ്കേയം സ്വദേശികളായ വിശ്വനാഥനും ഭാര്യക്കും കുഞ്ഞിനെ വിൽക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുപത് വർഷങ്ങളായ ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. പതിനായിരം രൂപ നൽകി ഇവർ ആ പിഞ്ചുകുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. വിൽപ്പന സംബന്ധിച്ച സൂചനകൾ ലഭിച്ച ചൈല്‍ഡ് ലൈൻ പ്രവർത്തകർ വിഷയത്തില്‍ ഇടപെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. രണ്ട് ദമ്പതികൾക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കുഞ്ഞിന്‍റെ അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് മുരുകൻ ഒളിവിലാണ്.
advertisement
Also Read-സ്ത്രീധന പീഡനം; ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത് ഭർത്താവ് വീഡിയോ റെക്കോർഡ് ചെയ്തു
അറസ്റ്റ് ചെയ്ത മൂന്ന് പേരെയും പൊലീസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കുഞ്ഞിന്‍റെ അമ്മയെ അഭയകേന്ദ്രത്തിലേക്ക് അയക്കാനായിരുന്നു നിർദേശം. മറ്റ് രണ്ട് പേർക്കും ജാമ്യം അനുവദിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജീവിക്കാൻ മാർഗ്ഗമില്ല; മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദമ്പതികൾ വിലയിട്ടത് 10000 രൂപ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement