Also Read- യുപിയിൽ പതിനഞ്ചുകാരന് നേരെ ലൈംഗിക പീഡനം ഉൾപ്പെടെ ക്രൂരമായ അതിക്രമം; 3 പേര്‍ അറസ്റ്റിൽ
ഹിന്ദി ന്യൂസ് 18 ആണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഒരാളെ വിവാഹം കഴിക്കാൻ യുവതിയെ ബന്ധുക്കൾ നിർബന്ധിച്ചുവരികയായിരുന്നു. എന്നാൽ യുവതി അയാളെ വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. ആശുപത്രിയിലുള്ള യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ജാനു ഖാൻ എന്നയാളാണ് കേസിൽ അറസ്റ്റിലായത്. രണ്ടാമനായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
advertisement
Also Read- സീരിയൽ നടനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റ്; തന്റെ ഭാര്യയുമായി നടന് അടുപ്പമെന്ന് പ്രതി
ആറു വർഷം മുൻപാണ് ഖോജെ ഖാനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ ഖോജെ ഖാൻ മരിച്ചു. അന്നു മുതൽ പുനർവിവാഹം കഴിക്കാൻ ബന്ധുക്കൾ യുവതിയെ നിർബന്ധിച്ചു വരികയായിരുന്നുവെന്ന് സഹോദരന്റെ പരാതിയിൽ പറയുന്നു. എന്നാൽ ബന്ധുക്കൾ ചൂണ്ടിക്കാട്ടിയ ആളെ വിവാഹം കഴിക്കാൻ യുവതി സമ്മതിച്ചിരുന്നില്ല. അത് അവർ തുറന്നുപറയുകയും ചെയ്തു.
Also Read- സുഹൃത്തിനെ ശ്വാസം മുട്ടിച്ചുകൊന്നു; സുഹൃത്തും ഭാര്യയും അറസ്റ്റിൽ
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യപ്രതി ട്രാക്ടറിൽ എത്തുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. മൂർച്ചയേറിയ കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ യുവതിയുടെ നാക്കും മൂക്കും അറ്റുപോയി. മർദനത്തിൽ യുവതിയുടെ കൈക്കും പൊട്ടലേറ്റു. അക്രമം തടയാൻ ശ്രമിച്ച മറ്റൊരു യുവാവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.