സീരിയൽ നടനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റ്; തന്റെ ഭാര്യയുമായി നടന് അടുപ്പമെന്ന് പ്രതിയുടെ മൊഴി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രമുഖ തമിഴ് സീരിയൽ നടനായ സെൽവരത്തിനത്തെ (41) രണ്ടു ദിവസം മുൻപാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ചെന്നൈ: തമിഴ് സീരിയൽ നടൻ സെൽവരത്തിനത്തെ വെട്ടിക്കൊന്ന കേസിൽ വിരുദുനഗർ സ്വദേശി വിജയകുമാറിനെ (30) എംജിആർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതെ തുടർന്നാണ് നടനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും അതിൽ വിജയകുമാറിന്റെ സാന്നിധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
പ്രമുഖ തമിഴ് സീരിയൽ നടനായ സെൽവരത്തിനത്തെ (41) രണ്ടു ദിവസം മുൻപാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിജയകുമാറും സെൽവരത്തിനവും ശ്രീലങ്കൻ അഭയാർഥികളാണ്. 10 വർഷമായി സിനിമ, സീരിയൽ രംഗത്ത് സജീവമാണ് സെൽവരത്തിനം.
advertisement
കഴിഞ്ഞ ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിന് പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്തിനം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Location :
First Published :
November 18, 2020 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീരിയൽ നടനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റ്; തന്റെ ഭാര്യയുമായി നടന് അടുപ്പമെന്ന് പ്രതിയുടെ മൊഴി