യുപിയിൽ പതിനഞ്ചുകാരന് നേരെ ലൈംഗിക പീഡനം ഉൾപ്പെടെ ക്രൂരമായ അതിക്രമം; 3 പേര്‍ അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രകൃതി വിരുദ്ധ പീഡനത്തിന് പുറമെ പോക്സോ ആക്ട്, പട്ടിക ജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതിരിക്കുന്നത്
ഗ്രേറ്റർ നോയിഡ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ക്രൂരമായ അതിക്രമങ്ങൾക്കിരയാക്കിയതായി പരാതി. യുപിയിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള പതിനഞ്ചുകാരന്‍റെ കുടുംബം ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പാടത്ത് വിളവെടുത്ത് കൂട്ടിവച്ചിരുന്ന നെല്ലിൽ കൗമാരക്കാരൻ അറിയാതെ വെള്ളം ഒഴിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് അക്രമമെന്നാണ് കുടുംബം ആരോപിക്കുന്നത്.
'ഇക്കഴിഞ്ഞ നവംബർ പത്തിനാണ് പരാതിക്കിടയാക്കിയ സംഭവം. പാടത്ത് ജോലി ചെയ്യുകയായിരുന്ന കുട്ടി അവിടെ കൂട്ടിയിട്ടിരുന്ന നെല്ലിൽ അബദ്ധത്തിൽ വെള്ളം തളിച്ചു. തൊട്ടടുത്ത ദിവസം നാല് പേർ ഒരു മാരുതി കാറിൽ വീട്ടിലെത്തി മകനെ കൂട്ടിക്കൊണ്ടു പോയെന്നാണ് പിതാവ് പറയുന്നത്. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ കുട്ടി വിവരിക്കുന്ന ഒരു വീഡിയോയും ഇതിനകം പുറത്തു വന്നിരുന്നു.
advertisement
വീട്ടിൽ നിന്ന് തന്നെകൂട്ടിക്കൊണ്ടു പോയ ശേഷം അവർക്ക് വേണ്ടി ജോലി ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണ് കുട്ടി പറയുന്നത്. 'പണവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിരസിച്ചതോടെ പാടത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇരുമ്പ് കമ്പി, പ്ലാസ്റ്റിക് പൈപ്പുകൾ, മുളങ്കമ്പ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഇതിന് പുറമെ മൂത്രവും കുടിപ്പിച്ചു' എന്നാണ് പറയുന്നത്.
advertisement
സംഭവത്തിൽ ആകാശ് പഞ്ചാൽ, അങ്കിത്, ശിവം പഞ്ചാൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റൊരു പ്രതിയായ മോഹിത് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പ്രകൃതി വിരുദ്ധ പീഡനത്തിന് പുറമെ പോക്സോ ആക്ട്, പട്ടിക ജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതിരിക്കുന്നതെന്നാണ് അഡീഷണൽ ഡിസിപി വിശാൽ പാണ്ഡെ അറിയിച്ചിരിക്കുന്നത്.
Location :
First Published :
November 18, 2020 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുപിയിൽ പതിനഞ്ചുകാരന് നേരെ ലൈംഗിക പീഡനം ഉൾപ്പെടെ ക്രൂരമായ അതിക്രമം; 3 പേര്‍ അറസ്റ്റിൽ