TRENDING:

സാലഡ് വിളമ്പാൻ വൈകി; ദേഷ്യത്തിൽ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്

Last Updated:

രാത്രി ഭക്ഷണ സമയത്ത് ഭാര്യയോട് മുരളി സാലഡ് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ജോലിയിലായിരുന്നതിനാൽ സാലഡ് നൽകാൻ അൽപം വൈകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാലഡ് നൽകാൻ അൽപം വൈകിയതിന്റെ പേരിൽ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്. ഉത്തർപ്രദേശിലെ ശമീൽ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മുരളി(45) ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്. തിങ്കളാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുധേഷ് എന്ന സ്ത്രീയാണ് ഭർത്താവിനാൽ കൊല്ലപ്പെട്ടത്.

രാത്രി ഭക്ഷണ സമയത്ത് ഭാര്യയോട് മുരളി സാലഡ് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ജോലിയിലായിരുന്നതിനാൽ സാലഡ് നൽകാൻ അൽപം വൈകി. ഇതിനെ തുടർന്നുണ്ടായ വഴക്കാണ് ഭാര്യയുടെ കൊലപാതകത്തിൽ കലാശിച്ചത്.

വഴക്കിനിടയിൽ മുരളി കൈക്കോടെടുത്ത് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ ഇരുപത് വയസ്സുള്ള മകനും പരിക്കേറ്റു. സംഭവശേഷം മുരളി വീട്ടിൽ നിന്ന് ഇറങ്ങി ഓടി.

advertisement

You may also like:വിവാഹേതര ബന്ധം, ഗാർഹിക പീഡനം; സീരിയൽ താരത്തിനെതിരെ ഭാര്യയുടെ പരാതി

ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ സ്ത്രീ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഒളിവിൽ കഴിയുന്ന മുരളിക്കായുള്ള തിരച്ചിലിലാണ് പൊലീസ്.

മറ്റൊരു സംഭവത്തിൽ, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പട്ടാപകൽ റോഡിലൂടെ വലിച്ചിഴച്ച് ഭർത്താവ്. രാജസ്ഥാനിലെ കോട്ട സിറ്റിയിൽ ആണ് സംഭവം. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവുമായി പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. ചൊവ്വാഴ്ച്ചയാണ് നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്.

advertisement

You may also like:ലൈംഗിക പീഡനം, ഗർഭഛിദ്രം; നടിയുടെ പരാതിയിൽ തമിഴനാട് മുൻമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

മഴു ഉപയോഗിച്ചാണ് 35 കാരിയായ സീമയെ ഭർത്താവായ പിന്റു എന്ന് വിളിക്കുന്ന സുനിൽ വാൽമികി  കൊലപ്പെടുത്തിയത്. മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ ഭീകര ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇവ പിന്നീട് വ്യപകമായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു. വീടിന് സമീപത്തെ റോഡിലൂടെ ഏതാണ്ട് 100 മീറ്ററോളം ആണ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം ഇയാൾ വലിച്ചിഴച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹരിജൻ ബസ്തി മേഖലയിൽ ഒരു ഒറ്റമുറി വീട്ടിലാണ് കൊല്ലപ്പെട്ട സീമയും ഭർത്താവ് സുനിൽ വാൽമികയും കഴിഞ്ഞിരുന്നത്. സനയുമായി ഇയാൾ വാക്കു തർക്കം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന മഴു ഉപയോഗിച്ച് സുനിൽ ഭാര്യയെ വെട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. വീട്ടിനുള്ളിൽ വച്ച് തന്നെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ മൃതദേഹം സമീപത്തെ റോഡിലുടെ വലിച്ചിഴച്ചത്. വാക്കു തർക്കത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം രക്തക്കറയുള്ള മഴുവുമായി ഇയാൾ തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുക ആയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സാലഡ് വിളമ്പാൻ വൈകി; ദേഷ്യത്തിൽ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്
Open in App
Home
Video
Impact Shorts
Web Stories