TRENDING:

വേർപിരിഞ്ഞ ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു; 29കാരി അറസ്റ്റിൽ

Last Updated:

'അന്വേഷണത്തിൽ ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ ഭാര്യ തന്നെയാണ് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് തെളിയുകയായിരുന്നു' എന്നാണ് പൊലീസ് പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂററ്റ്: സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. ഗുജറാത്ത് സൂററ്റ് സ്വദേശിനിയായ 29 കാരിയാണ് അറസ്റ്റിലായത്. വേർപിരിഞ്ഞ് കഴിയുന്ന ഭർത്താവിന്‍റെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഇവർ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിരുന്നു, ഇതിലൂടെയാണ് ഭർത്താവിന്‍റെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അകന്നു കഴിയുന്ന ഭർത്താവിനോടുള്ള പ്രതികാരമായാണ് നടപടിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
advertisement

Also Read-സ്വകാര്യതയിലുള്ള കടന്നുകയറ്റം; ഭർത്താവിന്‍റെ ഫോൺ പരിശോധിച്ച യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴ

റിപ്പോർട്ടുകൾ അനുസരിച്ച് ബിരുദാനന്തര ബിരുദധാരിയാണ് 29കാരിയായ യുവതി. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഒരു വസ്ത്ര വ്യാപാരിയുമായി ഇവരുടെ വിവാഹം നടന്നത്. എന്നാൽ രണ്ട് വർഷങ്ങൾ കഴിഞ്ഞതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. അതോടെ വേര്‍പിരിഞ്ഞ് കഴിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നെലായാണ് സോഷ്യൽ മീഡിയ വഴി ഭർത്താവിനെ അപമാനിക്കാൻ യുവതി തീരുമാനിക്കുന്നത്. ഇക്കഴിഞ്ഞ 22 നാണ് ഇവരുടെ ഭർത്താവായിരുന്ന വ്യവസായി പരാതിയുമായി സൈബർ ക്രൈം പൊലീസിനെ സമീപിച്ചത്. തന്‍റെ സ്വകാര്യ ചിത്രങ്ങൾ നിരവധി ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രചരിക്കുന്നു എന്ന് കാട്ടിയായിരുന്നു 30 കാരനായ ഇയാളുടെ പരാതി. തന്‍റെ സ്വകാര്യ ചിത്രങ്ങൾ ഭാര്യയുടെ പക്കൽ മാത്രമാണ് ഉള്ളതെന്ന് ഉറപ്പുണ്ടായിരുന്ന പരാതിക്കാരൻ, ഭാര്യയെ തന്നെയാണ് സംഭവത്തിൽ ആദ്യം സംശയിച്ചത്. എന്നാൽ ചിത്രങ്ങൾ ഇത്തരത്തിൽ അവർ പ്രചരിപ്പിക്കും എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇയാളുടെ സംശയം സത്യമാണെന്ന് തെളിയുകയായിരുന്നു.

advertisement

'അന്വേഷണത്തിൽ ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ ഭാര്യ തന്നെയാണ് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് തെളിയുകയായിരുന്നു' എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഐടി ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമെ അപകീർത്തിപ്പെടുത്തൽ അടക്കം നിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വേർപിരിഞ്ഞ ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു; 29കാരി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories