TRENDING:

പതിനാറുകാരനോട് ലൈംഗികാതിക്രമം കാട്ടിയ സ്ത്രീ അറസ്റ്റിൽ

Last Updated:

ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ 16​കാ​ര​നാ​യ അ​യ​ൽ​വാ​സി ബാ​ല​നെ കൂ​ട്ടു​കി​ട​ക്കാ​ന്‍ വി​ളിക്കാറുണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: 16 വയസുള്ള ആ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ സ്ത്രീ ​പൊ​ലീ​സ് പി​ടി​യി​ല്‍. കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​യാ​യ 69 കാ​രിയെയാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ 16​കാ​ര​നാ​യ അ​യ​ൽ​വാ​സി ബാ​ല​നെ കൂ​ട്ടു​കി​ട​ക്കാ​ന്‍ വി​ളി​ക്കാറുണ്ടായിരുന്നു. അതിനിടെയാണ് ആൺകുട്ടിയോട് സ്ത്രീ ലൈംഗിക അ​തി​ക്ര​മം കാ​ട്ടിയതെന്ന് പൊലീസ് പറയുന്നു.
advertisement

സം​ഭ​വം ആൺകുട്ടി ത​ന്നെ പു​റ​ത്ത് പ​റ​യു​ക​യും പ​രാ​തി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വരികയായിരുന്നു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് ഇ​പ്പോ​ള്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹാ​ജ​രാ​ക്കി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തിയശേഷമാണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തിയത്.

വിദ്യാർഥിനികളുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയ്ക്കെതിരെ കേസെടുത്ത സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് കൊല്ലത്തുനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ശിശുക്ഷേമ സമിതിക്കും പൊലീസിനും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം നഗരത്തിലെ പ്രശസ്ത ട്യൂഷൻ അധ്യാപികയ്ക്കെതിരെ കേസെടുത്തത്.

advertisement

Also Read- പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ 16കാരന്‍ പോക്സോ കേസിൽ അറസ്റ്റിൽ

നഗരത്തിലെ പ്രധാന സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്. വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് സൃഷ്ടിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. പിന്നീട് ഈ അക്കൌണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കും. അതിനുശേഷം ഈ ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് കാണിച്ചു വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണ് അധ്യാപിക ചെയ്തിരുന്നത്.

Also Read-സ്വന്തം കയ്യിലെ ടാറ്റു തെളിവാക്കി യുവതിയുടെ പീഡന പരാതി; വാദങ്ങൾ തള്ളി പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

advertisement

അശ്ലീല ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് കാണിച്ച് ചില വിദ്യാർഥിനികളിൽനിന്ന് ഇവർ പണവും സ്വർണവും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവരം വിദ്യാർഥിനികൾ വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ സംഘടിച്ച് അധ്യാപികയ്ക്കെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ കൌൺസിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാർഥിനികളിൽ നിന്ന് മൊഴി എടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെരിതെ കേസെടുത്തത്. കൂടുതൽ വിദ്യാർഥിനികൾ വരും ദിവസങ്ങളിൽ പരാതി നൽകിയേക്കുമെന്നാണ് വിവരം.

സ്കൂൾ വിദ്യാർഥിനിയായ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നത് പതിവാക്കിയ പിതാവ് അറസ്റ്റിലായ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കിളിമാനൂർ സ്വദേശിയായ ഇയാൾക്ക് 62 വയസ്സുണ്ട്. യു എ ഇയിൽ 30 വർഷം ഡിഫൻസ് അക്കാദമിയിൽ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്. മൂന്നു വിവാഹം കഴിച്ച ഇയാൾ ആദ്യ രണ്ടു ബന്ധവും വേർപെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി അഞ്ചു മക്കളുണ്ട്.

advertisement

020 സെപ്റ്റംബറിലാണ് ഇയാൾ ജോലി മതിയാക്കി എത്തിയത്. വിദേശത്ത് ആയിരുന്നപ്പോൾ തന്നെ മകൾക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് പതിവായിരുന്നു. നാട്ടിൽ എത്തിയ ശേഷവും ഇയാൾ ഇത് തുടർന്നു. കുട്ടിയുടെ അമ്മ നിരവധി തവണ എതിർത്തെങ്കിലും ഇയാൾ ഇത് വകവച്ചില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ കിളിമാനൂർ പൊലീസിന് വിവരം കൈമാറിയതിനെത്തുടർന്ന് ഇൻസ്പെക്ടർ കെ ബി മനോജ് കുമാർ, എസ് ഐ ടി ജെ ജയേഷ് എന്നിവർ ഇയാളെ പിടികൂടുകയായിരുന്നു​.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനാറുകാരനോട് ലൈംഗികാതിക്രമം കാട്ടിയ സ്ത്രീ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories