സ്വന്തം കയ്യിലെ ടാറ്റു തെളിവാക്കി യുവതിയുടെ പീഡന പരാതി; വാദങ്ങൾ തള്ളി പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രതി ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും വർഷങ്ങളോളം നിർബന്ധിത ശാരീരിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരുന്നത്.
ന്യൂഡൽഹി: ബലാത്സംഗക്കേസിലെ ഇരയുടെ വാദങ്ങൾ തള്ളി പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. ഡൽഹി ഹൈക്കോടതിയാണ് ഇരയുടെ വാദങ്ങള്‍ക്ക് മറുവാദങ്ങൾ ഉന്നയിച്ച് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും പ്രതി, വർഷങ്ങളോളം തന്നെ നിർബന്ധിത ശാരീരിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരുന്നത്. 2016 മുതൽ 2019 വരെ ഇത്തരത്തിൽ ശാരീരിക ബന്ധം തുടർന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read-ആൾമാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടിൽ നിന്നും 82 ലക്ഷം തട്ടിയെടുത്തു; എസ്ബിഐ അസി.മാനേജർ അറസ്റ്റിൽ
കഴിഞ്ഞ വർഷം ജൂൺ മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇരയായ സ്ത്രീയുടെ പല വാദങ്ങള്‍ക്കും കോടതി മറുവാദം ഉന്നയിച്ചത്. പ്രതി തന്നെ തടവിലാക്കിയിരിന്നുവെന്നും ആ സമയത്ത് ബലപ്രയോഗത്തിലൂടെ അയാളുടെ പേര് തന്‍റെ കയ്യിൽ ടാറ്റൂ ചെയ്തിരുന്നുവെന്നും യുവതി തെളിവായി കാട്ടിയിരുന്നു. എന്നാൽ 'മറുഭാഗത്തു നിന്നും പ്രതിരോധം ഉണ്ടെങ്കിൽ ടാറ്റു ചെയ്യുന്നത് അത്ര എളുപ്പമല്ല'എന്നായിരുന്നു കോടതി നിരീക്ഷണം.
advertisement
Also Read-മകളുടെ വിവാഹാഭരണങ്ങൾ ട്രെയിനിൽ മറന്നു വച്ച് നാദിർഷായും കുടുംബവും; സമയോചിത ഇടപെടലിൽ തിരികെ ലഭിച്ചു
'ടാറ്റു ചെയ്യുക എന്നത് ലളിതമായ കാര്യമല്ല. അതൊരു കലാസൃഷ്ടിയാണ്. പ്രത്യേകം മെഷീനുകൾ തന്നെ ആവശ്യമുണ്ട്. അത് മാത്രമല്ല മറുഭാഗത്ത് നിന്നും പ്രതിരോധം ഉണ്ടാകുമ്പോൾ ടാറ്റു ചെയ്യുന്നത് പ്രത്യേകിച്ച് കൈത്തണ്ടയിൽ ചെയ്യുന്നത് അത്ര എളുപ്പമല്ല' എന്നാണ് യുവതിയുടെ വാദം ഖണ്ഡിച്ച് ജസ്റ്റിസ് രജനീഷ് ഭട്വനഗർ പറഞ്ഞത്.
എന്നാൽ സ്ത്രീക്ക് തന്നോട് പ്രണയമായിരുന്നുവെന്നും ഇരുവരും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് നടന്നതെന്നുമാണ് കുറ്റാരോപിതൻ കോടതിയെ അറിയിച്ചത്. വിവാഹിതനായ തനിക്ക് ബന്ധം തുടരാൻ സാധിക്കാത വന്ന സാഹചര്യമുണ്ടായതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു എന്നും ആരോപിച്ചു.
advertisement
ഇതിനൊപ്പം ടാറ്റു പതിച്ച സ്ത്രീയുടെ കയ്യുടെ ചിത്രങ്ങളും ഇയാൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പരാതിക്കാരി താനുമായി സെല്‍ഫികൾ എടുത്തിരുന്നുവെന്നും പല ആഘോഷ ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2021 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്വന്തം കയ്യിലെ ടാറ്റു തെളിവാക്കി യുവതിയുടെ പീഡന പരാതി; വാദങ്ങൾ തള്ളി പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി