യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. ഫോൻസിക് പരിശോധന പൂർത്തിയായി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് ഹരികൃഷ്ണ.
സഹോദരി ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.
Also Read- ഇസ്രായേലും കൊയിലാണ്ടിയും തമ്മില്‍ ബന്ധമില്ല; പക്ഷേ, ആറ് വർഷം മുമ്പേ 'പെഗാസസ്' ഉണ്ട്
advertisement
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഹരികൃഷ്ണയുടെ സഹോദരി. വെള്ളിയാഴ്ച സഹോദരിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.
കൊച്ചിയിലെ സ്ത്രീധന പീഡനം: യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയേയും ഭാര്യാ പിതാവിനേയും മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ക്രൂരമായ മർദ്ദനത്തിന്റെ വാർത്ത ന്യൂസ് 18നാണ് പുറത്തുവിട്ടത്.
ആദ്യ പരാതിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് യുവതിയുടെ ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സ്ൺ പീറ്ററിനെതിരെ കേസെടുത്തിരുന്നത്. കമ്മീഷണർ ഓഫീസിൽ പെൺകുട്ടി നേരിട്ട് ചെന്ന് മൊഴി നൽകിയതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്. കർശന നടപടിക്ക് കമ്മീഷണർ നിർദേശം നൽകിയത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.
ഭർത്താവ് ജിപ്സണെ കൂടാതെ, ഇയാളുടെ മാതാപിതാക്കളും പ്രതികളാകും. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് നടപടിയും വേഗത്തിലായി. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ രീതിയിൽ പോലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
