സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതോടെ ഒന്നാം പ്രതിയായ സൂരജ് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്കും കോയിപുറം പൊലീസ് സ്റ്റേഷനില്‍ ഭവനഭേദനത്തിനും കേസുകള്‍ നിലവിലുണ്ടെന്ന് കണ്ടെത്തി.
Also Read-Murder| ആലപ്പുഴയിൽ ഭാര്യയെ വിഷം നൽകി കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കവര്‍ച്ച ചെയ്തശേഷം പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.
advertisement
Acid Attack | ഭാര്യയ്ക്കും മകൾക്കുംനേരെ ആസിഡാക്രമണം; യുവാവ് ഒളിവിൽ
കൽപ്പറ്റ: ഭാര്യയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വയനാട് അമ്പലവയലിലാണ് സംഭവം. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവതിയെയും 12കാരിയായ മകളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭര്‍ത്താവ് സനല്‍ ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്.
സനലിന്‍റെ ഭാര്യ നിജത, മകള്‍ അളകനന്ദ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തിയാണ് ഇവർ കഴിഞ്ഞുവന്നത്. ഇന്ന് ഉച്ചയോടെ നിജതയുടെ ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തി പൊടുന്നനെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. പെട്ടെന്ന് തന്നെ അയാൾ അവിടെനിന്ന് കടന്നുകളയുകയും ചെയ്തു.
Also Read-Life term Jail | ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്
ഏറെക്കാലമായി സനലും നിജതയും തമ്മിൽ കുടുംബപ്രശ്നം നിലനിന്നിരുന്നതായി പൊലീസ് പറുന്നു. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനല്‍. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.