Life term Jail | ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്

Last Updated:

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാണ് മ​ദ്യ​പി​ച്ചെ​ത്തിയ രാജേഷ് ഭാ​ര്യ​യെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട് നെ​ഞ്ചി​ല്‍ ച​വി​ട്ടി വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യത്

court
court
കോ​ട്ട​യം: ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ (Murder Case) ഭർത്താവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും. ഭാ​ര്യ ബി​ന്ദു​വി​നെ (30) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ഇ​ല​മ്ബ​ള്ളി പെ​ങ്ങാ​ന​ത്ത് കു​ട്ട​പ്പ​ന്‍ രാ​ജേ​ഷി​നെ​യാ​ണ് (42) കോട്ടയം (Kottayam) ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (നാ​ല്) ജ​ഡ്​​ജി വി.​ബി. സു​ജ​യ​മ്മ ശി​ക്ഷി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാണ് മ​ദ്യ​പി​ച്ചെ​ത്തിയ രാജേഷ് ഭാ​ര്യ​യെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട് നെ​ഞ്ചി​ല്‍ ച​വി​ട്ടി വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി വ​രും.
2015 മാ​ര്‍​ച്ച്‌ നാ​ലി​നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്ഥിരമായി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യു​മാ​യി രാജേഷ് വഴക്കുണ്ടാക്കുമായിരുന്നു. കൊലപാതകം നടന്ന ​ദി​വ​സ​വും രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വാക്കുതർക്കം ഉണ്ടാകുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇയാൾ​ ഭാ​ര്യ​യെ കി​ണ​റ്റിൽ തള്ളിയിട്ടത്. കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം രാ​ജേ​ഷ് ഭാ​ര്യ​യെ ച​വി​ട്ടി മു​ക്കി​പ്പി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സാ​ക്ഷി​ക​ള്‍ കോ​ട​തി​യി​ല്‍ മൊ​ഴി​ന​ല്‍​കി. പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​യു​ടെ അ​യ​ല്‍​വാ​സി​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി.
കേ​സി​ല്‍ 34 സാ​ക്ഷി​ക​ളെയാണ് പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നും വി​സ്ത​രി​ച്ചത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ഗി​രി​ജ ബി​ജു, അ​ഡ്വ. മ​ഞ്ജു മ​നോ​ഹ​ര്‍, അ​ഡ്വ. എം.​ആ​ര്‍. സ​ജ്‌​ന​മോ​ള്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.
advertisement
ഭർത്താവിന്‍റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തപ്പോൾ വധഭീഷണി; നവവധുവിന്‍റെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ചവറയില്‍ നവവധു ആത്മഹത്യ ചെയ്തത് ഭർത്താവിന്‍റെ വധഭീഷണിയെ തുടർന്നെന്ന് വ്യക്തമായി. ഇതേത്തുടർന്ന് പൊലീസ് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചവറ തോട്ടിനു വടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംലാലിനെയാണ് (25) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയാണ് അറസ്റ്റ്. 22 കാരിയായ സ്വാതിശ്രീയെ ജനുവരി 12 നു രാവിലെയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.
advertisement
ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്യാംലാലും സ്വാതിയും വിവാഹിതരായത്. എന്നാൽ വിവാഹശേഷം ഭർത്താവിന്‍റെ വഴിവിട്ട ബന്ധങ്ങൾ സ്വാതി കണ്ടുപിടിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലിന്‍റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് ഫോണിൽനിന്നാണ് സ്വാതി മനസിലാക്കിയത്. തുടർന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങിവന്ന് വിവാഹം കഴിച്ചതിനാൽ, തിരികെ പോകാനാകാത്തതിനാൽ സ്വാതിശ്രീ ഭർതൃഗൃഹത്തിൽ തുടരുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്തുവെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ആത്മഹത്യ ചെയ്ത ദിവസം ശ്യാംലാൽ അച്ഛനെയുംകൊണ്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയിരുന്നു. അവിടെനിന്ന് വിളിച്ച ഫോൺകോളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വാതിയെ വധിക്കുമെന്ന് ഈ ഫോൺ കോളിൽ ശ്യാംലാൽ ഭീഷണി മുഴക്കി. ശ്യാംലാലിന്‍റെ ഭീഷണി ഫോൺ കോൾ സ്വാതി റെക്കോർഡ് ചെയ്തിരുന്നു. ഇത് പൊലീസിന് വലിയ തെളിവായി മാറി.
advertisement
ജനുവരി 12ന് രാവിലെ 11 മണിയോടെയാണ് സ്വാതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംലാലും സ്വാതിശ്രീയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി സി രാജേഷ് ചവറ പൊലീസിൽ പരാതി നല്‍കി.
advertisement
യുവതിയുടെ മരണസമയത്ത് ഭര്‍ത്താവ് ശ്യാംലാൽ പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശ്യാംലാലിനെ അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Life term Jail | ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്
Next Article
advertisement
സൽമാൻ ഖാൻ മുതൽ മോഹൻലാൽ വരെ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാരാണ്?
സൽമാൻ ഖാൻ മുതൽ മോഹൻലാൽ വരെ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാരാണ്?
  • സൽമാൻ ഖാൻ ബിഗ് ബോസ് ഹിന്ദി അവതാരകനായി ഒരു സീസണിൽ 250 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നു.

  • മലയാളത്തിൽ മോഹൻലാൽ, തമിഴിൽ വിജയ് സേതുപതി, തെലുങ്കിൽ നാഗാർജുന, കന്നഡയിൽ സുദീപ് അവതാരകരാണ്.

  • ബിഗ് ബോസ് ഷോയിൽ മത്സരങ്ങൾ, വഴക്കുകൾ, വൈകാരിക നിമിഷങ്ങൾ, വാദപ്രതിവാദങ്ങൾ എന്നിവ പ്രേക്ഷകരെ ആകർഷിക്കുന്നു.

View All
advertisement