TRENDING:

തമിഴ്‌നാട്ടില്‍ 22‌കാരനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ; വീഡിയോ

Last Updated:

യുവതിയുടെ ബന്ധുക്കളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്‌നാട്ടിൽ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കാമരാജപുരം സ്വദേശി ജയറാമിന്റെ മകന്‍ ഹരിഹരൻ (22)ആണ് കരൂരിൽവെച്ച് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കര്‍, കാര്‍ത്തികേയന്‍, വെള്ളൈസ്വാമി എന്നിവരാണ് അറസ്റ്റിലായത്.
advertisement

Also Read- അവിഹിത ബന്ധമെന്ന് സംശയം; ഒപ്പം താമസിച്ച സ്ത്രീയെ ഓട്ടോ ഡ്രൈവർ വെട്ടിക്കൊന്നു

കരൂര്‍ കല്ല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് ബുധനാഴ്ചയായിരുന്നു സംഭവം. ഹരിഹരനെ ഇവിടേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കരൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read- ഇതര സംസ്ഥാന തൊഴിലാളി റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ; സഹപ്രവർത്തകര്‍ കസ്റ്റഡിയിൽ

advertisement

ബാര്‍ബറായ ഹരിഹരനും കരൂര്‍ സ്വദേശിയായ യുവതിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും കോളജ് പഠനകാലത്താണ് അടുപ്പത്തിലായത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് നിര്‍ത്തി. ബന്ധുക്കളുടെ സമ്മര്‍ദമായിരുന്നു കാരണം. നിരവധി തവണ ഹരിഹരന്‍ കാമുകിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

Also Read- 13 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനായ ജ്യോതിഷിയും അറസ്റ്റിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാമുകിയെ കണ്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു യുവാവ് കരുതിയത്. ഇതറിഞ്ഞ യുവതിയും ബന്ധുക്കളും ബുധനാഴ്ച നേരില്‍ക്കണ്ട് സംസാരിക്കാമെന്ന് അറിയിച്ചു. ക്ഷേത്രത്തിലേക്ക് വരാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ബുധനാഴ്ച ഹരിഹരന്‍ ക്ഷേത്രത്തിന് മുന്നിലെത്തി. ഇവിടെവെച്ച് കാമുകിയും ഹരിഹരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഹരിഹരനെ കുത്തിവീഴ്ത്തുകയായിരുന്നു. കേസില്‍ യുവതിയുടെ ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ്‌നാട്ടില്‍ 22‌കാരനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ; വീഡിയോ
Open in App
Home
Video
Impact Shorts
Web Stories