13 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനായ ജ്യോതിഷിയും അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പെണ്‍കുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ ആവശ്യത്തിന് ഇയാളുടെ അടുക്കലെത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.
കൊല്ലം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയും ഇവരുടെ കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് അറസ്റ്റിലായത്. ഇയാള്‍ പൂജാരിയായി തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ ആവശ്യത്തിന് ഇയാളുടെ അടുക്കലെത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.
തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവെച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പരാതിയെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും തിരുവല്ലയില്‍നിന്ന് പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അഭിലാഷ്. ഇരുവര്‍ക്കുമെതിരേ പോക്‌സോ നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും കേസെടുത്തു.
advertisement
പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വിവരമറിഞ്ഞ അഭിലാഷും കാമുകിയും, ബന്ധുക്കൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് പുളിക്കീഴ് പൊലീസിൽ പരാതി നൽകിയശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ശൂരനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ല ഭാഗത്തു നിന്നുമാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്എച്ച്ഒ എ. ഫിറോസ്, എസ്ഐമാരായ പി. ശ്രീജിത്ത്, ചന്ദ്രമോഹൻ, എഎസ്ഐമാരായ ഹരി, ഹർഷാദ്, മധു, ശിവകുമാർ, സിപിഒ മൻഷാദ്, വുമൺ സിപിഒ ഹെലൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
Location :
First Published :
January 06, 2021 11:08 AM IST