വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി കുറിച്ചത് ഇങ്ങനെ- “രാത്രിയിൽ ഗേൾസ് ഹോസ്റ്റലിന് പുറത്ത് റോഡിൽ നിൽക്കുന്ന ഒരാൾ സ്വയംഭോഗം ചെയ്യുന്നതായി ഞങ്ങൾക്ക് രണ്ട് പരാതികൾ ലഭിച്ചു. രണ്ട് വീഡിയോകളും ഒരേ വ്യക്തിയുടേതാണെന്ന് തോന്നുന്നു. ഡൽഹി പോലീസിന് നോട്ടീസ് നൽകുകയും നടപടി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്”.
Also Read – ഒന്നേകാൽ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊലക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
advertisement
വിഷയത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് (എടിആർ) ആവശ്യപ്പെട്ട് ജൂൺ 19 ന് ഡൽഹി പോലീസിന് നോട്ടീസ് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഡൽഹി പൊലീസ് ഇക്കാര്യത്തിൽ മറുപടി നൽകിയില്ല. ഇതോടെ, ജൂൺ 28ന് ഡിസിഡബ്ല്യുവിന് മുന്നിൽ ഹാജരാകാൻ മൗറീസ് നഗറിലെ എസ്എച്ച്ഒയോട് കമ്മീഷൻ ആവശ്യപ്പെടുകയും എടിആർ റിപ്പോർട്ട് തേടുകയും ചെയ്തു.
മദ്യപിച്ചെത്തിയ ഒരാൾ തന്നെ അപമാനിച്ചതായി സ്വാതി നേരത്തെ ആരോപിച്ചിരുന്നു. ”രാത്രി ഞാൻ ഡൽഹിയിലെ സ്ത്രീ സുരക്ഷയുടെ സാഹചര്യം പരിശോധിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഒരു കാർ ഡ്രൈവർ എന്നെ ശല്യപ്പെടുത്തി, ഞാൻ അവനെ പിടികൂടിയപ്പോൾ, അവൻ എന്റെ കൈയിൽ കാറിന്റെ വിൻഡോ ഗ്ലാസ് ഉയർത്തി, എന്നെ വലിച്ചിഴച്ചു. ദൈവം എന്റെ ജീവൻ രക്ഷിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ ഡൽഹിയിൽ സുരക്ഷിതയല്ലെങ്കിൽ, സ്ഥിതിഗതികൾ ഊഹിക്കാവുന്നതേയുള്ളൂ,” അവർ ട്വീറ്റ് ചെയ്തു.