ഒന്നേകാൽ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊലക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Last Updated:

യോഗി ആതിദ്യനാഥ് മുഖ്യമന്ത്രിയായ ശേഷം 186 ക്രിമിനലുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്

ഗുഫ്രാൻ
ഗുഫ്രാൻ
ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊലപാതകം അടക്കം വിവിധ കേസുകളിലെ പ്രതിയെ ഏറ്റുമുട്ടലിനിടെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു. കുപ്രസിദ്ധ ക്രിമിനൽ ഗുഫ്രാനെയാണ് പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കൗശാംബി ജില്ലയിലാണ് സംഭവം.
പ്രതിക്കായുള്ള തിരച്ചിലിനിടെ, ഗുഫ്രാന്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഗുഫ്രാന് വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചതായും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.
കൊലപാതകം അടക്കം 13 കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 1,25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും പൊലീസ് പറയുന്നു.
advertisement
തോക്കും വെടിയുണ്ടയുടെ അവശിഷ്ടങ്ങളും അപ്പാച്ചെ ബൈക്കും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഏപ്രിൽ 24ന് ജുവലറി ഉടമയെ വെടിവെച്ച് കവർച്ച നടത്തിയതിന് പിന്നിൽ ഗുഫ്രാൻ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം, 2017 മാർച്ച് മുതൽ 186 ഏറ്റുമുട്ടലുകൾ നടന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ആറുവർഷത്തിനിടെ 5,046 ക്രിമിനലുകൾക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഓരോ 15 ദിവസത്തിനിടെ 30 ഓളം ക്രിമിനലുകൾക്ക് ഏറ്റമുട്ടലിൽ പരിക്കേൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
advertisement
186 ക്രിമിനലുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതില്‍ 96 പേർ കൊലക്കേസ് പ്രതികളാണ്. ബലാത്സംഗം, പോക്സോ കേസ് എന്നിവയിലടക്കം പ്രതികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: Carrying a reward of Rs 1,25,000 on his head, a wanted criminal from Uttar Pradesh — identified as Gufran — was killed in an encounter with the STF in Kaushambi.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒന്നേകാൽ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊലക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement