TRENDING:

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയി

Last Updated:

തൃശ്ശൂരിൽ നിന്നെത്തിയതാണെന്നാണ് സംഘം പരിചയപ്പെടുത്തിയത്. തുടർന്ന് ഭക്ഷണം കഴിക്കുകയായിരുന്ന അജേഷിനെ  ഇവർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: പത്തനംതിട്ട കോന്നി വെട്ടൂരിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി. കോന്നി വെട്ടൂർ സ്വദേശി അജേഷ് ബാബുവിനെയാണ് സിൽവർ നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം വീട്ടിൽ നിന്നും ബലമായി കാറിൽ തട്ടി കൊണ്ടു പോയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
advertisement

ഇന്നോവ കാറിൽ എത്തിയ അഞ്ചംഗ സംഘം അജേഷിന്റെ വീട്ട് മുറ്റത്ത് വണ്ടി നിർത്തുകയും. അതിൽ നിന്ന് രണ്ട് പേർ നിന്ന് ഇറങ്ങി വന്ന് അജേഷിന്റെ അച്ഛൻ ഉണ്ണികൃഷ്ണനോട് അജേഷിനെ അന്വേഷിക്കുകയുമായിരുന്നു. തൃശ്ശൂരിൽ നിന്നെത്തിയതാണെന്നാണ്  സംഘം പരിചയപ്പെടുത്തിയത്. തുടർന്ന് ഭക്ഷണം കഴിക്കുകയായിരുന്ന അജേഷിനെ  ഇവർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു. സംഘർഷത്തിനിടയിൽ അമ്മ താഴെ വീണു. അച്ഛൻ ഉണ്ണികൃഷ്ണൻ  ആക്രമി സംഘമെത്തിയ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കല്ല്കൊണ്ട് കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടി തകർന്നിട്ടുണ്ട്.

advertisement

Also read-കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ച 500 കിലോ വെടിമരുന്നും പടക്കങ്ങളുമായി അമ്മയും മകനും പിടിയിൽ

അതിവേഗത്തിൽ ഒരു ഇന്നോവ കാർ പോകുന്നത് നാട്ടുകാരിൽ പലരും കണ്ടിരുന്നു. പക്ഷേ ആ സമയം ആരും സംഭവം അറിഞ്ഞിരുന്നില്ല. അജേഷിന്റെ വീട്ടിൽ നിന്ന് പ്രധാന റോഡിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞു. കോഴിക്കോട് രജിസ്ട്രേഷനിലുള്ളതാണ് വാഹനം. ഈ വാഹന ഉടമയെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ മലയാപ്പുഴ എസ്എച്ച്ഒ വിജയന്റെ നേതൃത്വലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയി
Open in App
Home
Video
Impact Shorts
Web Stories