കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ച 500 കിലോ വെടിമരുന്നും പടക്കങ്ങളുമായി അമ്മയും മകനും പിടിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഉത്സവത്തിനു വിതരണം ചെയ്യാൻ പടക്കം നിർമിക്കാൻ സൂക്ഷിച്ചതാണ് സ്ഫോടക വസ്തുക്കളും സാമഗ്രികളും
കൊല്ലം: അനധികൃതമായി സൂക്ഷിച്ച 500 കിലോ വെടിമരുന്നും പടക്കങ്ങളുമായി അമ്മയും മകനും പിടിയിൽ. ആനക്കോട്ടൂർ വെൺമണ്ണൂർ കൃഷ്ണ വിലാസത്തിൽ രാധാമണി(73), മകൻ ഉണ്ണിക്കൃഷ്ണൻ(40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാധാമണിയുടെ വീട്ടിൽ നിന്ന് 100 കിലോ സാമഗ്രികളും അടുത്തുള്ള ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ നിന്ന് 400 കിലോയോളം സാമഗ്രികളും കണ്ടെടുത്തു.
ഉത്സവത്തിനു വിതരണം ചെയ്യാൻ പടക്കം നിർമിക്കാൻ സൂക്ഷിച്ചതാണ് സ്ഫോടക വസ്തുക്കളും സാമഗ്രികളുമെന്ന് പൊലീസ് പറഞ്ഞു. കതിന കുറ്റികൾ,ഗുണ്ട്, മാലപ്പടക്കം,ഓലപ്പടക്കം, കരിമരുന്ന്, സൾഫർ എന്നിവയാണ് പിടിച്ചെടുത്തത്. സുരക്ഷാ സംവിധാനങ്ങളില്ലാതെയാണു സൂക്ഷിച്ചിരുന്നത്.
Location :
Kollam,Kerala
First Published :
Mar 02, 2023 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ച 500 കിലോ വെടിമരുന്നും പടക്കങ്ങളുമായി അമ്മയും മകനും പിടിയിൽ










