TRENDING:

YouTuber Arrested| ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ചശേഷം മുങ്ങി; ആറുവർഷത്തിനുശേഷം യൂട്യൂബർ പിടിയിൽ

Last Updated:

മീന്‍പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തിരുന്നു. യൂട്യൂബറായ പ്രതിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: ഭാര്യാമാതാവിനെ വീടുകയറി മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ച് മുങ്ങിനടന്ന പ്രതിയെ ആറുവർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബ് (38) ആണ് പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസുകളില്‍ പ്രതിയായ ശേഷം മുങ്ങിനടക്കുന്നവരുടെ കൂട്ടത്തില്‍നിന്നാണ് അജേഷിന്റെ പേര് പൊലീസിന്റെ ശ്രദ്ധയില്‍വരുന്നത്.
advertisement

Also Read- 'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു

തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ യൂട്യൂബറായ പ്രതിയെ തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു. ആറുവര്‍ഷം മുന്‍പാണ് അജേഷ് ഭാര്യാമാതാവിനെ ആക്രമിച്ചത്. സംഭവം കേസായെങ്കിലും അജേഷ് ഒളിവില്‍പോയി. എന്നാല്‍ അടുത്തിടെ മീന്‍പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തിരുന്നു. ഇതിനായി അജേഷ് തൊടുപുഴ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

advertisement

Also Read- മാസ്ക് ധരിക്കണമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മൂന്നംഗ സംഘം താലൂക്ക് ആശുപത്രി അടിച്ചു തകർത്തു; നഴ്സിനും സുരക്ഷാ ജീവനക്കാരനും പരിക്ക്

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളാണെന്ന് വ്യക്തമായി. ആളൊഴിഞ്ഞ ഭാഗത്തുനിന്നാണ് ചിത്രീകരണമെന്നും പൊലീസ് മനസ്സിലാക്കി. ചിത്രീകരണ സ്ഥലങ്ങളില്‍ മാറ്റാളുകളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ ഇയാള്‍ സ്ഥലത്തെത്തില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ എടുക്കാന്‍ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളില്‍നിന്ന് പ്രതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി മീന്‍പിടിത്തം ഷൂട്ടുചെയ്യാന്‍ താത്പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പിടികൂടിയത്.

advertisement

Also Read- Drug Seized | ഗൂഗിള്‍ പേയിലൂടെ ഇടപാട്; ബെംഗളൂരുവില്‍ നിന്ന് MDMAയുമായെത്തിയ യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൊടുപുഴ ഡിവൈ എസ് പി ജിം പോളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി‌ സി വിഷ്ണുകുമാര്‍, എസ് ഐ ബൈജു പി ബാബു, പ്രൊബേഷനറി എസ് ഐ നിഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ് ടി എ, രതീഷ് നാരായണന്‍, ഗണേഷ്, ജിഷ, രാജേഷ് കെ വി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
YouTuber Arrested| ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ചശേഷം മുങ്ങി; ആറുവർഷത്തിനുശേഷം യൂട്യൂബർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories