മാസ്ക് ധരിക്കണമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മൂന്നംഗ സംഘം താലൂക്ക് ആശുപത്രി അടിച്ചു തകർത്തു; നഴ്സിനും സുരക്ഷാ ജീവനക്കാരനും പരിക്ക്

Last Updated:

പരിക്കേറ്റ നഴ്സിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്പെഷൽ ബ്രാഞ്ച് എ സി പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പരിശോധന നടത്തി

കൊല്ലം നീണ്ടകര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ആയുധവുമായി എത്തിയ മൂന്നംഗം സംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്റ്റാഫ് നഴ്സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരൻ ശങ്കരൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. അക്രമി സംഘം അത്യാഹിത വിഭാഗത്തിലെ ഫാർമസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ശ്യാമിലിയെ ചവിട്ടി താഴെയിട്ടു.
തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. നഴ്സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടർ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ പരിക്കേറ്റില്ല. പരിക്കേറ്റ നഴ്സിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്പെഷൽ ബ്രാഞ്ച് എ സി പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പരിശോധന നടത്തി.
advertisement
രണ്ടു ദിവസം മുൻപ് രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവർ മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും നഴ്സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു. ഇതു സംബന്ധിച്ചു ആശുപത്രി അധികൃതർ ചവറ പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
advertisement
മാസ്ക് വയ്ക്കാൻ പറഞ്ഞത് പ്രകോപന കാരണമായെന്ന് നഴ്സ് ശ്യാമിലി പറഞ്ഞു. രോഗിക്ക് ചികിത്സ നിഷേധിച്ചില്ല.
രോഗിയുടെ ഇ സി ജി എടുത്തു. ഇഞ്ചക്ഷൻ എടുത്തിട്ട് കുറവില്ലെങ്കിൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യാമെന്നു പറഞ്ഞു. നാലഞ്ചു പേർ മാസ്ക് വയ്ക്കാതെ നിന്നു. ഇവരോട് മാസ്ക് വയ്ക്കാൻ നിർദ്ദേശിച്ചു. അസഭ്യം പറയുകയും ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും ശ്യാമിലി പറഞ്ഞു. ഈ മാസം 19നായിരുന്നു ഇത്.
ആക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്
നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാസ്ക് ധരിക്കണമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മൂന്നംഗ സംഘം താലൂക്ക് ആശുപത്രി അടിച്ചു തകർത്തു; നഴ്സിനും സുരക്ഷാ ജീവനക്കാരനും പരിക്ക്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement