എറണാകുളം കച്ചേരിപ്പടിയിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തി ആകാശ് സൈമൺ മോഹനെ അറസ്റ്റ് ചെയ്തത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ സ്ത്രീകളോട് അശ്ലീല ചേഷ്ടകളും ആംഗ്യവും കാണിച്ചതായും മോശമായി സംസാരിച്ചെന്നും പരാതി ഉയർന്നതോടെയാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. വില്ലൻ ഹഹ് എന്ന യൂട്യൂബ് ചാനലിലാണ് ഇയാൾ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.
Also Read- ബലാത്സംഗക്കേസിലെ പ്രതിയെ ഫേസ്ബുക്കിലൂടെ കുടുക്കി ഡല്‍ഹി പോലീസ്
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനലിൽനിന്ന് നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വീഡിയോ ചിത്രീകരണത്തിൽ സഹായികളായി നിന്ന സുഹൃത്തുക്കളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടകം സ്ത്രീകളെ അപഹസിക്കുന്ന ആറ് വീഡിയോകൾ ഇയാളുടെ ചാനലിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
advertisement
വാക്സിൻ എടുക്കുന്നതിനിടെ നഴ്സിന്റെ നമ്പർ വാങ്ങി; നിരന്തരം അശ്ലീല സന്ദേശമയച്ചു; പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി നാട്ടുകാർ
നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സ്‌കൂളിലെത്തി ക്ലാസ്മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.
സംഭവം ഇങ്ങനെ- രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍നിന്ന് മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്പര്‍ വാങ്ങിയത്. ഇതിനുപിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്‌സിന്റെ പരാതി.
Also Read- മണ്ണാർക്കാട് ഗർഭിണിയായ യുവതിയുടെ തൂങ്ങി മരണം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
അധ്യാപകന്‍ നഴ്‌സിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതറിഞ്ഞതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സംഘമാളുകള്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.
