advertisement

ബലാത്സംഗക്കേസിലെ പ്രതിയെ ഫേസ്ബുക്കിലൂടെ കുടുക്കി ഡല്‍ഹി പോലീസ്

Last Updated:

ഡല്‍ഹി മഹാവീര്‍ എന്‍ ക്ലെവ് സ്വദേശി 24വയസ്സുകാരന്‍ ആകാശ് ജെയിന്‍ ആണ് പോലീസിന്റെ ഫേസ്ബുക്ക് ഓപ്പറേഷനില്‍ കുടുങ്ങിയത്.

എസ്. ഐ പ്രിയങ്ക സെയ്‌നി
എസ്. ഐ പ്രിയങ്ക സെയ്‌നി
പ്രതികളെ പല രീതിയില്‍ കുടുക്കുന്നവരാണ് പോലീസുകാര്‍. ഇവിടെ ഫേസ്ബുക്കിലൂടെ പീഢനക്കേസിലെ പ്രതിയെ കുടുക്കി താരമായിരിക്കുകയാണ് ഡല്‍ഹിയിലെ ദ്രാബി പോലീസ്. പേരും വിലാസവും നമ്പരുമെല്ലാം മാറ്റി പല സ്ഥലങ്ങളിലായി താമസിച്ച പ്രതിയെ എഫ്. ബിയിലൂടെ സുഹൃത്താക്കി ചാറ്റ് ചെയ്ത് വിളിച്ചു വരുത്തിയാണ് എസ്. ഐ പ്രിയങ്ക സെയ്‌നി അറസ്റ്റ് ചെയ്തത്.
ഡല്‍ഹി മഹാവീര്‍ എന്‍ ക്ലെവ് സ്വദേശി 24വയസ്സുകാരന്‍ ആകാശ് ജെയിന്‍ ആണ് പോലീസിന്റെ ഫേസ്ബുക്ക് ഓപ്പറേഷനില്‍ കുടുങ്ങിയത്. 16 വയസ്സുകാരിയെ പീഢനത്തിനരയാക്കി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പെണ്‍ക്കുട്ടി പീഡനത്തിന് ഇരയായി ഗര്‍ഭിണി ആയ വിവരം ആശുപത്രി അധികൃതര്‍ ആണ് പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ചത് ആകാശ് എന്ന പേര് മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ എസ്. ഐ പ്രിയങ്ക ഫേസ്ബുക്ക് വഴി പ്രതിയെ കണ്ടെത്താം എന്ന നിര്‍ദേശം മുന്നോട്ട് വെക്കുകയായിരുന്നു.
advertisement
ഇതിനായി പുതിയ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിക്കുകയും ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിക്കുകയും ചെയ്തു. 15 മാസത്തിനിടെ പ്രതി വിവിധ ഇടങ്ങളില്‍ ആയി 6 പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശത്താക്കി പീഡനത്തിന് ഇരയാക്കിയുട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബലാത്സംഗക്കേസിലെ പ്രതിയെ ഫേസ്ബുക്കിലൂടെ കുടുക്കി ഡല്‍ഹി പോലീസ്
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement