Also Read മാസ്കുമില്ല സാമൂഹിക അകലവുമില്ല; വുഹാൻ സർവകലാശാലാ ബിരുദദാന ചടങ്ങിൽ 11,000 വിദ്യാർത്ഥികൾ
ഡെൽറ്റ പ്ലസ് വകഭേദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
പുതിയ ഡെൽറ്റ പ്ലസ് വേരിയന്റ് മനുഷ്യ കോശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുകയും ബാധിക്കുകയും ചെയ്യുമെന്ന് ഡൽഹിയിലെ സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) യിലെ ക്ലിനീഷ്യനും ശാസ്ത്രജ്ഞനുമായ വിനോദ് സ്കറിയ പറഞ്ഞു. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ വകഭേദം കൂടുതലുള്ളതെന്നും ഡെൽറ്റ പ്ലസ് ഈ വർഷം മാർച്ച് അവസാനം യൂറോപ്പിൽ കണ്ടെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
advertisement
Also Read കോവിഡും വിവിധ രക്തപരിശോധനകളും; അറിയേണ്ട വസ്തുതകൾ
നിലവിലെ ചികിത്സാ രീതികളോട് പുതിയ വകഭേദം എങ്ങനെ പ്രതികരിക്കും?
പുതിയ വകഭേദത്തിന്റെ രോഗ തീവ്രതയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അടുത്തിടെ ഇന്ത്യയിൽ അംഗീകാരം ലഭിച്ച കോവിഡിനായുള്ള മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ ചികിത്സയെ ഡെൽറ്റ പ്ലസ് പ്രതിരോധിക്കും. രോഗത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളായ ആന്റിബോഡികൾക്ക് സമാനമായി, ലാബിൽ സൃഷ്ടിക്കുന്ന മോണോക്ലോണൽ ആന്റിബോഡികൾ രോഗത്തിനെതിരെ പോരാടും. SARS-CoV-2 ന്റെ സ്പൈക്ക് പ്രോട്ടീനെതിരായി പ്രവർത്തിക്കുന്ന മോണോക്ലോണൽ ആന്റിബോഡികളാണ് കാസിരിവിമാബും ഇംദേവിമാബും. വൈറസ് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മരുന്നുകളാണിവ.
Also Read 'ആരാധനാലയങ്ങൾ തുറക്കണം'; സർക്കാരിനോട് ഓർത്തഡോക്സ് സഭ
എന്നാൽ പുതിയ വകഭേദം ആന്റിബോഡി കോക്ടെയ്ൽ ഉപയോഗിക്കുന്നതിൽ ചില തിരിച്ചടികൾ ഉണ്ടാക്കുമെങ്കിലും തെറാപ്പിയോടുള്ള പ്രതിരോധം രോഗത്തിന്റെ തീവ്രതയുടെ സൂചനയല്ലെന്ന് ഇമ്മ്യൂണോളജിസ്റ്റ് വിനീത ബാൽ അഭിപ്രായപ്പെട്ടു.
പുതിയ വകഭേദത്തിന്റെ പകർച്ചാശേഷി
പുതിയ വേരിയന്റിന്റെ വ്യാപനം നിർണ്ണയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ വകഭേദത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പൾമോണോളജിസ്റ്റും മെഡിക്കൽ ഗവേഷകയുമായ വിനീത ബാൽ കൂട്ടിച്ചേർത്തു.
ഡെൽറ്റ-പ്ലസ് വേരിയന്റിന്റെ സാന്നിദ്ധ്യമുണ്ടോയെന്നറിയാൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ കെമിക്കൽ ലബോറട്ടറി (സിഎസ്‌ഐആർ-എൻസിഎൽ) രത്‌നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. നേരത്തെ ഡെൽറ്റ പ്ലസ് വേരിയന്റ് ബാധിച്ച ആറ് കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 7 മുതൽ 13 വരെ കോവിഡ് കേസുകളുടെ എണ്ണത്തിൽ സിന്ധുദുർഗും രത്‌നഗിരിയും യഥാക്രമം 13.06, 9.03 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. സജീവമായ കോവിഡ് കേസുകൾ ഏറ്റവും കൂടുതലുള്ള രണ്ട് ജില്ലകളാണിവ.
Keywords:
Link: