മാസ്കുമില്ല സാമൂഹിക അകലവുമില്ല; വുഹാൻ സർവകലാശാലാ ബിരുദദാന ചടങ്ങിൽ 11,000 വിദ്യാർത്ഥികൾ

Last Updated:

ചൈനയിലെ ഹുബൈ പ്രദേശത്തിന്റെ തലസ്ഥാനമായ വുഹാനിൽ 2019 ന്റെ അവസാന കാലത്താണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് 1.1 കോടിയോളം ആളുകളെ ലോക്കഡൗണിന് വിധേയമാക്കിയിരുന്നു

Wuhan_Students
Wuhan_Students
ലോകത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിലധികം കാലം കഴിഞ്ഞതിന് ശേഷം ആദ്യമായി ചൈനയിലെ വുഹാൻ സർവ്വകലാശാലയിൽ ബിരുദദാന ചടങ്ങ് നടന്നിരിക്കുകയാണ്. ചുവന്ന ബാനർ പിടിച്ച് 11,000 ലധികം വിദ്യാർത്ഥികളെയാണ് പരിപാടിയിലേക്ക് ആനയിച്ചിരിക്കുന്നത്.
നേവി നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, സാമൂഹിക അകലം പാലിക്കാതെയാണ് വിദ്യാർത്ഥികൾ കൂട്ടം കൂടിയിരിക്കുന്നത്. “2020 വർഷം ബിരുദം നേടിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നു. നല്ല ഭാവി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു," ചടങ്ങിൽ പ്രദർശിപ്പിച്ച ബോർഡിൽ എഴുതിയതിങ്ങനെയാണ്.
ചൈനയിലെ ഹുബൈ പ്രദേശത്തിന്റെ തലസ്ഥാനമായ വുഹാനിൽ 2019 ന്റെ അവസാന കാലത്താണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് 1.1 കോടിയോളം ആളുകളെ ലോക്കഡൗണിന് വിധേയമാക്കിയിരുന്നു. ലോകത്തെ ഏറ്റവും കർശനമായ ലോക്ക്ഡൗണുകളിലൊന്നായിരുന്നു ഇത്. 2020 ഏപ്രിൽ വരെ വുഹാനിലെ നിയന്ത്രണങ്ങൾ തുടർന്നു പോന്നു. 76 ദിവസം പ്രദേശത്തെ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു.
advertisement
കഴിഞ്ഞ വർഷം വളരെ പരിമിതമായ രീതിയിൽ മാത്രമേ വുഹാൻ സർവകലാശാല ബിരുദ ദാന ചടങ്ങുകൾ നടത്തിയിരുന്നുള്ളൂ. പരിപാടികൾ അഥികവും ഓൺലൈൻ വഴി നടത്താനായിരുന്നു സർവകലാശാല അധികൃതർ താൽപര്യപ്പെട്ടത്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ മാസ്കും ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും അവർ ഉറപ്പുവരുത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ പങ്കെടുത്ത 2,200 വിദ്യാർത്ഥികൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷത്തെ ബിരുദദാന ചടങ്ങിന്റെ ഭാഗമാകാൻ കഴിയാതിരുന്ന വിദ്യാർത്ഥികളാണ്.
advertisement
എന്നാൽ ഇപ്പോൾ കോവിഡ് മഹാമാരിയെ വലിയ തോതിൽ ചൈന മറികടന്നിട്ടുണ്ട്. കൃത്യമായ മുൻകരുതലുകളും, അതിർത്തി പരിശോധനയും, ക്വാറന്റീൻ നിയമങ്ങളും, ആരോഗ്യ കോഡ് പോലുള്ള ഓൺലൈൻ നടപടികളുമൊക്കെയായി ചൈന ശക്തമായ നടപടികളാണ് കോവിഡ് പ്രതിരോധിക്കാനായി സ്വീകരിച്ചത്.
ഇരുപത് പുതിയ കേസുകളാണ് ഇന്നലെ ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ പതിനെട്ട് പേരും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. തെക്കൻ ഗ്വാങ്ഡോങ് പ്രദേശത്താണ് മറ്റു രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്.
advertisement
ഇതുവരെ 4,636 പേർ കോവഡ് ബാധിച്ച് ചൈനയിൽ മരണപ്പെട്ടു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിൽ അധിക പേരും മരിച്ചത് വുഹാനിലാണ്.
വുഹാൻ സർവകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ വിദ്യാർത്ഥികൾ പിടിച്ച് ബാനറിൽ ഒരു ചൈനീസ് കവിത കുറിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: “കുതിക്കുന്ന മത്സ്യങ്ങൾക്ക് സമുദ്രം അതിരില്ലാത്തതാണ്."
ഇന്നലെ മാത്രം 62,224 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 2,96,33,105 പേർക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. 70 ദിവസത്തിന് ശേഷം ആദ്യമായി നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
മാസ്കുമില്ല സാമൂഹിക അകലവുമില്ല; വുഹാൻ സർവകലാശാലാ ബിരുദദാന ചടങ്ങിൽ 11,000 വിദ്യാർത്ഥികൾ
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement