TRENDING:

RBI ഡിജിറ്റൽ കറൻസി ഉടൻ പുറത്തിറക്കും; ബിറ്റ്കോയിനിൽ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ?

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡിസംബറോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വരും കാലങ്ങളിൽ കറൻസി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമായ രീതി മാറ്റാൻ കഴിയുന്ന ഒരു കണ്ടുപിടിത്തമായിരിക്കും ഇത്. എന്നാൽ ഇത് ഭൗതികമായ പണത്തിന് പകരമുള്ളതോ ക്രിപ്റ്റോകറൻസികളോ അല്ല. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്നറിയപ്പെടുന്ന ഇവ യഥാർത്ഥത്തിൽ നിലവിലുള്ള സംവിധാനത്തെപ്പോലെയായിരിക്കുമെങ്കിലും പണമുപയോഗിച്ചുള്ള അടിസ്ഥാന ഘടന ഒരു വിപ്ലവകരമായ മാറ്റത്തിന് വിധേയമാകും.
RBI Governor Shaktikanta Das
RBI Governor Shaktikanta Das
advertisement

എന്താണ് ഡിജിറ്റൽ കറൻസി?

പേര് സൂചിപ്പിക്കുന്നത് പോലെ, ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണിത്. അതായത്, ഉപയോക്താവിന് ഒരു മൊബൈൽ ആപ്പ് അല്ലെങ്കിൽ ഓൺലൈൻ വാലറ്റിലൂടെ പേയ്‌മെന്റുകൾ നടത്താനോ സ്വീകരിക്കാനോ കഴിയും. എന്നാൽ ഇത് പണത്തിൽ നിന്ന് വ്യത്യസ്തമായിരിക്കില്ല. ഡിജിറ്റലായി കൈവശം വച്ചിരിക്കുന്ന 100 രൂപ ഭൗതിക പണ രൂപത്തിലുള്ള 100 രൂപയ്ക്ക് തുല്യമാണ്. എന്നാൽ നേരിട്ടുള്ള പണമിടപാടുകൾ എന്ന തത്വത്തിൽ ഇപ്പോൾ നിലകൊള്ളുന്ന ബാങ്കിംഗ്, ഫിനാൻസ് മേഖലയിലെ വലിയൊരു പൊളിച്ചെഴുതലിനായിരിക്കും പുതിയ സംവിധാനം തുടക്കമിടുക.

advertisement

"ഡിജിറ്റൽ രൂപത്തിൽ ഒരു സെൻട്രൽ ബാങ്ക് നൽകുന്ന നിയമപരമായ ടെൻഡറാണ് സിബിഡിസി. ഇത് ഒരു ഫിയറ്റ് കറൻസിക്ക് തുല്യമാണ്, കൂടാതെ ഫിയറ്റ് കറൻസി ഉപയോഗിച്ച് പരസ്പരം കൈമാറ്റം ചെയ്യാവുന്നതുമാണ് " ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ ഈ വർഷം ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. ഒരു സിബിഡിസി വാഗ്ദാനം ചെയ്യുന്ന നേട്ടം ഇത് കൂടുതൽ കാര്യക്ഷമവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമാണ് എന്നതാണ്. ഇത് തടസ്സരഹിതമായ ഇടപാടുകൾക്ക് സഹായിക്കും.

advertisement

"സിബിഡിസി സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന കറൻസിക്ക് തുല്യമാണ്, പക്ഷേ പേപ്പറിൽ നിന്ന് വ്യത്യസ്തമായ ഒരു രൂപമാണെന്ന് മാത്രം. ഇത് ഇലക്ട്രോണിക് രൂപത്തിലുള്ള കറൻസിയായിരിക്കും. സിബിഡിസിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും രൂപവും ഉപയോഗവും പ്രത്യേക ആവശ്യകതകൾക്കായി രൂപപ്പെടുത്താവുന്നതാണ്. CBDCകൾ പണത്തിന് തുല്യമായി കൈമാറ്റം ചെയ്യപ്പെടണം," ശങ്കർ കൂട്ടിച്ചേർത്തു.

സിബിഡിസി ബിറ്റ്കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾ പോലെയാണോ?

ക്രിപ്‌റ്റോകറൻസികളുടെ ആവിർഭാവവും വ്യാപനവും ജനപ്രീതിയും ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാൻ കേന്ദ്ര ബാങ്കുകൾക്ക് കരുത്ത് പകർന്നു എന്ന് തന്നെ പറയാം. എന്നാൽ ഇത് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിൽ നിന്ന് രൂപത്തിലും ഘടനയിലും വളരെയേറെ വ്യത്യസ്തമാണ്.

advertisement

ഒന്നാമതായി, ക്രിപ്‌റ്റോകറൻസികൾക്ക് നിലവിലുള്ളതുപോലെ കറൻസിയുടെ രൂപമല്ല. സ്വകാര്യമായി സൃഷ്ടിച്ച ഒരു സ്വത്താണിത്. ചില ബിസിനസ്സുകൾ അവ പേയ്‌മെന്റ് രീതിയായി സ്വീകരിക്കുന്നുണ്ടെങ്കിലും ബിറ്റ്കോയിൻ ചില രാജ്യങ്ങളിൽ നിയമപരമാണെങ്കിലും അവയ്ക്ക് ആന്തരിക മൂല്യമില്ല. ഒരു പരമാധികാര അധികാരവും ബിറ്റ്കോയിനെ പിന്തുണയ്ക്കുന്നില്ല. ഉദാഹരണത്തിന്, ബിറ്റ്കോയിൻ ഒരു അജ്ഞാത ഉപയോക്താവ് അല്ലെങ്കിൽ സതോഷി നകാമോട്ടോ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് രൂപപ്പെടുത്തിയത്. ഇത് സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇടപാടുകൾ ട്രാക്കുചെയ്യാനും അംഗീകാരം നൽകാനും ഒരു മൂന്നാം കക്ഷി ഇവിടെ ഇല്ല.

advertisement

Also Read-oseph Stalin ജോസഫ് സ്റ്റാലിൻ: ഉരുക്കുമനുഷ്യനോ അതോ കൊടുംകൊലപാതകിയോ?

"ബിറ്റ്കോയിൻ, എഥെറിയം പോലുള്ള ക്രിപ്‌റ്റോകറൻസികളിൽ നിന്ന് വ്യത്യസ്തമായി സിബിഡിസികൾ കുറഞ്ഞ ചാഞ്ചാട്ടവും ഉയർന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയും ഇവയ്ക്ക് ഉണ്ടാകും," സ്പാനിഷ് സാമ്പത്തിക സേവന ദാതാവ് ബിബിവിഎ പറയുന്നു.

സിസ്റ്റത്തിന് കീഴിലുള്ള ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയാണ് ക്രിപ്‌റ്റോകറൻസികളുടെ പ്രത്യേകത. സിബിഡിസികൾ ഇത്തരത്തിൽ ലെഡ്ജർ ഫോർമാറ്റിനെ ആശ്രയിക്കുമോ എന്നത് വ്യക്തമല്ല.

സിബിഡിസി നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?

"സിബിഡിസികൾക്ക് പണം മാറ്റി ആഗോളതലത്തിൽ ബാങ്കിംഗ് സംവിധാനം മാറ്റാൻ കഴിയും. ആനുകൂല്യങ്ങളിൽ വർദ്ധിച്ചു വരുന്ന വളർച്ചയും ഉയർന്നു വരുന്ന ലോകത്തിലെ ദാരിദ്ര്യവും കുറയ്ക്കാനാകുമെന്ന്" ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ഭീമനായ എച്ച്എസ്ബിസിയിലെ ഗ്ലോബൽ ഇക്കണോമിസ്റ്റ് ജെയിംസ് പോമെറോയ് പറയുന്നു

വാസ്തവത്തിൽ, ഡിജിറ്റൽ കറൻസികൾ ആസൂത്രണം ചെയ്യാനും പര്യവേക്ഷണം നടത്താനും ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾക്ക് പ്രചോദനമായത് കോവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് ആളുകളിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം വർദ്ധിച്ചതാണ്. ലോക്ക്ഡൗൺ ആരംഭിച്ചതോടെ ഉപഭോക്താക്കൾ ഓൺലൈനായി കൂടുതൽ വാങ്ങലുകൾ നടത്താൻ തുടങ്ങി. ഒരു ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത് കേന്ദ്ര ബാങ്കുകളുടെയും സമ്പദ്‌വ്യവസ്ഥകളുടെയും കാലത്തിനനുസരിച്ചുള്ള ഒരു മാറ്റമാണ്.

"സാമ്പത്തിക ഇടപാടുകളിൽ പണ ഉപയോഗം, സമീപ വർഷങ്ങളിൽ കുറഞ്ഞു വരികയാണ്, ഇത് കോവിഡ് -19 മഹാമാരി കാരണം കൂടുതൽ ശക്തിപ്പെട്ടു. ഈ സംഭവവികാസങ്ങൾ പല കേന്ദ്ര ബാങ്കുകളും സർക്കാരുകളും ഫിയറ്റ് കറൻസിയുടെ ഡിജിറ്റൽ പതിപ്പ് പര്യവേക്ഷണം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന് കാരണമായി" ആർബിഐ ഡെപ്യൂട്ടി ഗവർണർ ശങ്കർ പറഞ്ഞു. സിബിഡിസികൾ പുറത്തിറക്കുന്നതിനു പിന്നിലെ ഒരു പ്രധാന ലക്ഷ്യം പൊതുജനങ്ങൾക്ക് വെർച്വൽ കറൻസികൾ നൽകുക എന്നതാണ്.

എല്ലായിടത്തും എല്ലാ ഗ്രൂപ്പുകളിൽ നിന്നുമുള്ള ആളുകൾക്കിടയിൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഒരു സിബിഡിസി സാമ്പത്തിക ഉൾപ്പെടുത്തലിന് ഉത്തേജനം നൽകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എളുപ്പത്തിലുള്ള പണമിടപാടിലൂടെ തൊഴിലാളികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയും കുടിയേറ്റക്കാർക്ക് വലിയ ലാഭം ഉറപ്പാക്കുകയും ചെയ്യാം.

സിബിഡിസി ഉപയോഗിച്ച് എങ്ങനെ പണമടയ്ക്കും?

ഒരു ഡിജിറ്റൽ വാലറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നതുപോലെയായിരിക്കും ഒരു സിബിഡിസി പ്രവർത്തിക്കുക. എന്നാൽ ഭൗതിക പണത്തിനുപകരം, ബാങ്ക് ഡിജിറ്റൽ പതിപ്പ് മാത്രമേ പുറത്തിറക്കുകയുള്ളൂ. ഉപഭോക്താക്കൾ അവരിൽ നിക്ഷേപിക്കുന്ന പണത്തിന് തുല്യമായ ഭൗതിക നോട്ടുകൾ നൽകാൻ ബാങ്കുകൾക്ക് കഴിയണമെന്ന് സമ്പദ്വ്യവസ്ഥകൾ ആവശ്യപ്പെടുന്നു. നോട്ടുകളുടെ അച്ചടി, നോട്ടുകൾ സംഭരിക്കൽ, വിതരണം എന്നിവയിൽ ചെലവ് കുറയ്ക്കുന്നതിന് ഡിജിറ്റൽ കറൻസി സഹായിക്കും.

ഡിജിറ്റൽ കറൻസി വഴി കൂടുതൽ തത്സമയവും ചെലവു കുറഞ്ഞതുമായ പേയ്‌മെന്റ് സംവിധാനങ്ങളുടെ ആഗോളവൽക്കരണം സാധ്യമാകും. ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലാതെ, ഒരു ഇന്ത്യൻ ഇറക്കുമതിക്കാരൻ തന്റെ അമേരിക്കൻ കയറ്റുമതിക്കാരന് ഡിജിറ്റൽ ഡോളറിൽ പണമടയ്ക്കാവുന്നതാണ്.

ഏതെങ്കിലും രാജ്യങ്ങൾ ഡിജിറ്റൽ കറൻസികൾ ആരംഭിച്ചിട്ടുണ്ടോ?

യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് അറ്റ്ലാന്റിക് കൗൺസിലിന്റെ അഭിപ്രായത്തിൽ, 2020 മേയിൽ 35 രാജ്യങ്ങൾ മാത്രമാണ് സിബിഡിസികൾ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ, "ആഗോള ജിഡിപിയുടെ 90 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന" 81 രാജ്യങ്ങൾ ഡിജിറ്റൽ കറൻസികൾക്കായുള്ള പര്യവേക്ഷണം നടത്തുന്നുണ്ട്.

ബഹാമിയൻ സാൻഡ് ഡോളർ ലഭ്യമായ അഞ്ച് രാജ്യങ്ങൾ സിബിഡിസി ആരംഭിച്ചതായും സ്വീഡൻ, ദക്ഷിണ കൊറിയ തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകൾ ഉൾപ്പെടെ മറ്റ് 14 രാജ്യങ്ങൾ സിബിഡിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായുമാണ് വിവരം. യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാൻ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നീ നാല് വലിയ സെൻട്രൽ ബാങ്കുകളിൽ അമേരിക്കയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. സിബിഡിസികളുടെ കാര്യത്തിൽ ചൈന മുന്നേറുന്നുണ്ട്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) ഇതിനകം ചൈനീസ് യുവാനിന്റെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കിയതായാണ് റിപ്പോർട്ടുകൾ.

മലയാളം വാർത്തകൾ/ വാർത്ത/Explained/
RBI ഡിജിറ്റൽ കറൻസി ഉടൻ പുറത്തിറക്കും; ബിറ്റ്കോയിനിൽ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories