Joseph Stalin ജോസഫ് സ്റ്റാലിൻ: ഉരുക്കുമനുഷ്യനോ അതോ കൊടുംകൊലപാതകിയോ?
- Published by:Jayashankar AV
- news18-malayalam
Last Updated:
ഒരു ദേശീയ നായകന്‍ എന്ന പ്രതിച്ഛായയും സ്റ്റാലിനുണ്ട്. ജോസഫ് സ്റ്റാലിന്റെ ജീവിതവഴികളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.
സ്റ്റാലിന്‍ എന്ന പേരിന്റെ അര്‍ത്ഥം 'ഉരുക്ക് മനുഷ്യന്‍' എന്നാണ്. അതുപോലെ തന്നെയായിരുന്നു ജോസഫ് സ്റ്റാലിന്റെ ജീവിതവും. നാസിസത്തിന് എതിരെയുള്ള യുദ്ധത്തിന് മേല്‍നോട്ടം വഹിച്ച സ്റ്റാലിന്‍ കാല്‍നൂറ്റാണ്ട് സോവിയറ്റ് യൂണിയന്റെ പരമോന്നത ഭരണാധികാരിയായിരുന്നു അദ്ദേഹത്തിന്റെ ഭീകരഭരണം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും ദുരിതങ്ങള്‍ക്കും കാരണമായി. എന്നാല്‍ ഒരു ദേശീയ നായകന്‍ എന്ന പ്രതിച്ഛായയും സ്റ്റാലിനുണ്ട്. ജോസഫ് സ്റ്റാലിന്റെ ജീവിതവഴികളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.
1879: ദരിദ്ര്യ കുടുംബത്തില്‍ ജനനം
റഷ്യയിലെ ജോര്‍ജിയയിലെ ഗോറിയില്‍ 1879 ഡിസംബര്‍ 18നാണ് സ്റ്റാലിന്‍ ജനിച്ചത്. അയോസിഫ് (ജോസഫ്) വിസാറിയോനോവിച്ച് ദുഗാഷ്വിലി എന്നാണ് അദ്ദേഹത്തിന് ആദ്യം പേരിട്ടത്. ജോസഫ് ദാരിദ്ര്യത്തിലാണ് വളര്‍ന്നത്. അവന്റെ അമ്മ ഒരു അലക്കുകാരിയായിരുന്നു. അച്ഛന്‍ ഒരു മദ്യപാനിയായ ചെരുപ്പുകുത്തിയും. പിതാവ് ജോസഫിനെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു. ജോര്‍ജിയയിലെ റൊമാന്റിക് നാടോടിക്കഥകളും റഷ്യന്‍ വിരുദ്ധ കഥകളുമായിരുന്നു കുട്ടിക്കാലം മുതല്‍ ജോസഫിനെ ആകര്‍ഷിച്ചിരുന്നത്.
1899: പൗരോഹിത്യത്തിനെതിരായ വിമതന്‍
ജോസഫിനെ ഒരു പുരോഹിതനാക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. 1895ല്‍ ജോര്‍ജിയന്‍ തലസ്ഥാനമായ ടിഫ്‌ലിസില്‍ പഠിക്കാന്‍ അയച്ചു. എന്നാല്‍ ജോസഫ് അന്നും ഒരു വിമതനായിരുന്നു. വേദഗ്രന്ഥം പഠിക്കുന്നതിനുപകരം ജോസഫ് കാള്‍ മാര്‍ക്‌സിന്റെ രചനകള്‍ രഹസ്യമായി വായിക്കുകയും ഒരു പ്രാദേശിക സോഷ്യലിസ്റ്റ് ഗ്രൂപ്പില്‍ ചേരുകയും ചെയ്തു. റഷ്യന്‍ രാജവാഴ്ചയ്ക്കെതിരായ വിപ്ലവ പ്രസ്ഥാനത്തിനായി അദ്ദേഹം തന്റെ കൂടുതല്‍ സമയം ചെലവഴിക്കുകയും പഠനത്തോടുള്ള താല്‍പര്യം നഷ്ടപ്പെടുകയും ചെയ്തു. അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി ജോസഫ് നിരീശ്വരവാദിയായി മാറുകയും പുരോഹിതരുമായി നിരന്തരം വഴക്കിടുകയും ചെയ്തു. 1899ല്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സെമിനാരിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.
advertisement
1901: വിപ്ലവ നായകന്‍
കാലാവസ്ഥ നിരീക്ഷണാലയത്തില്‍ ഗുമസ്തനായി ജോലി ചെയ്യുന്നതിനിടയില്‍, ജോസഫ് തന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാരിസ്റ്റ് രഹസ്യ പോലീസ് അറിയുകയും ജോസഫ് ഒളിവില്‍ പോകേണ്ടി വരികയും ചെയ്തു. അദ്ദേഹം ബോള്‍ഷെവിക് പാര്‍ട്ടിയില്‍ ചേരുകയും 1905 ലെ റഷ്യന്‍ വിപ്ലവത്തില്‍ ആദ്യമായി ഗറില്ലാ യുദ്ധം നടത്തുകയും ചെയ്തു. ബോള്‍ഷെവിക് നേതാവായ ലെനിനുമായുള്ള ആദ്യ കൂടിക്കാഴ്ച ഫിന്‍ലാന്‍ഡിലെ പാര്‍ട്ടി സമ്മേളനത്തിലാണ്. ഒളിപ്പോരാളിയായ ജോസഫ് സ്റ്റാലിന്‍ ലെനിനെയും ആകര്‍ഷിച്ചു. 1907ല്‍ ടിഫ്‌ലിസിലെ ബാങ്ക് കവര്‍ച്ചയില്‍ 250,000 റൂബിള്‍ (ഏകദേശം 3.4 മില്യണ്‍ ഡോളര്‍) ജോസഫ് മോഷ്ടിച്ചിരുന്നു.
advertisement
1907: ഭാര്യയുടെ വിയോഗം
1906ല്‍ ജോസഫ് തന്റെ ആദ്യ ഭാര്യ കെറ്റെവന്‍ സ്വാനിഡ്സെയെ വിവാഹം കഴിച്ചു. അവള്‍ ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു. അടുത്ത വര്‍ഷം കെറ്റെവന്‍ അവരുടെ മകന്‍ യാക്കോവ് ദുഗാഷ്വിലിക്ക് ജന്മം നല്‍കി. ടിഫ്ലിസ് ബാങ്ക് കവര്‍ച്ചയ്ക്ക് ശേഷം അസര്‍ബൈജാനിലെ ബാക്കുവിലേക്ക് യാത്ര ചെയ്ത് ജോസഫും കുടുംബവും സാരിസ്റ്റ് സേനയില്‍ നിന്ന് രക്ഷപ്പെട്ടു. 1907ല്‍ ടൈഫസ് ബാധിച്ച് കെറ്റെവന്‍ മരിക്കുമ്പോള്‍, ജോസഫ് ഏറെ ദു:ഖിതനായിരുന്നു. പിന്നീട് മകനെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്ത് തന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ജോസഫ് ശ്രദ്ധ തിരിച്ചു. റഷ്യന്‍ ഭാഷയില്‍ 'സ്റ്റീല്‍' എന്നര്‍ഥമുള്ള 'സ്റ്റാലിന്‍' എന്ന പേര് അദ്ദേഹം സ്വീകരിച്ചു. നിരവധി തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 1910ല്‍ സൈബീരിയയിലേക്ക് നാടുകടത്തുകയും ചെയ്തു.
advertisement
1917: റഷ്യന്‍ വിപ്ലവം
റഷ്യന്‍ വിപ്ലവം സംഘടിപ്പിച്ചു. ബോള്‍ഷെവിക് ദിനപത്രമായ പ്രവ്ദ നടത്തിക്കൊണ്ട് സ്റ്റാലിന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്റ്റാലിന്‍ പാര്‍ട്ടിക്കുള്ളിലെ മറ്റ് കര്‍ക്കശവാദികളെപ്പോലെ, ഒളിച്ചോടിയവരെയും വിമതരെയും പരസ്യമായി വധിക്കാന്‍ ഉത്തരവിട്ടു. ലെനിന്‍ അധികാരമേറ്റപ്പോള്‍ സ്റ്റാലിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
1929: സ്റ്റാലിന്‍ സ്വയം ഏകാധിപതിയായി മാറി
1924ല്‍ ലെനിന്റെ മരണശേഷം, സ്റ്റാലിന്‍ സ്വയം ഏകാധിപതിയായി മാറി. പാര്‍ട്ടിയിലെ പലരും റെഡ് ആര്‍മി നേതാവ് ലിയോണ്‍ ട്രോട്‌സ്‌കി ലെനിന്റെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേര്‍ക്കും അനുയോജ്യമായിരുന്നു. എന്നാല്‍ സ്റ്റാലിന്‍ സ്വയം മാര്‍ക്‌സിസത്തിന്റെ ബ്രാന്‍ഡ് വികസിപ്പിക്കാന്‍ തുടങ്ങി. ട്രോട്‌സ്‌കി തന്റെ പദ്ധതികളെ വിമര്‍ശിച്ചപ്പോള്‍ സ്റ്റാലിന്‍ അദ്ദേഹത്തെ നാടുകടത്തി. 1920 കളുടെ അവസാനത്തോടെ അദ്ദേഹം സോവിയറ്റ് യൂണിയന്റെ ഏകാധിപതിയായി മാറി.
advertisement
1928-1938: ദ്രുത വ്യവസായവല്‍ക്കരണം
1920 കളുടെ അവസാനത്തില്‍, സോവിയറ്റ് യൂണിയനെ ഒരു ആധുനിക വ്യവസായവല്‍കൃത രാജ്യമാക്കി മാറ്റുന്നതിനുള്ള പഞ്ചവത്സര പദ്ധതികളുടെ ഒരു പരമ്പര സ്റ്റാലിന്‍ അവതരിപ്പിച്ചു. സോവിയറ്റ് യൂണിയന്‍ ആധുനികവത്കരിച്ചില്ലെങ്കില്‍ കമ്മ്യൂണിസം പരാജയപ്പെടുമെന്നും മുതലാളിത്ത അയല്‍ക്കാര്‍ രാജ്യം നശിപ്പിക്കുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു. കല്‍ക്കരി, എണ്ണ, ഉരുക്ക് ഉല്‍പാദനക്ഷമത എന്നിവയില്‍ അദ്ദേഹം വലിയ വര്‍ദ്ധനവ് കൈവരിക്കുകയും രാജ്യം വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്തു.
1928-1940: ക്ഷാമത്തിലേയ്ക്ക്
സ്റ്റാലിന്‍ കൃഷിയെ ആധുനികവല്‍ക്കരിക്കാന്‍ ശ്രമിച്ചു. കൂട്ടായ്മയെ പിന്തുണയ്ക്കുന്ന രീതിയാണ് നടപ്പിലാക്കിയത്. ഇത് ലക്ഷക്കണക്കിന് കര്‍ഷകര്‍ എതിര്‍ത്തു. ഇതോടെ കര്‍ഷകര്‍ കന്നുകാലികളെ കൊല്ലാനും ധാന്യങ്ങള്‍ പൂഴ്ത്തിവയ്ക്കാനും തുടങ്ങി. എന്നാല്‍ 1930കളുടെ അവസാനത്തോടെ കൃഷി പൂര്‍ണമായും ശേഖരിക്കപ്പെടുകയും ഉല്‍പാദനക്ഷമത വര്‍ദ്ധിക്കുകയും ചെയ്തു.
advertisement
1934-39: സ്റ്റാലിന്റെ ഭീകരത
സോവിയറ്റ് യൂണിയന്റെ മഹാനായ നേതാവായും നായകനായും സ്റ്റാലിന്‍ സ്വയം തന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ ശ്രമിച്ചു. എതിര്‍ക്കുന്നവരെ നിഷ്‌കരുണം കൊല്ലാന്‍ തുടങ്ങി. 139 സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളില്‍ തൊണ്ണൂറ്റിമൂന്ന് പേര്‍ കൊല്ലപ്പെടുകയും 103 ജനറല്‍മാരിലും അഡ്മിറല്‍മാരിലും 81 പേരെ വധിക്കുകയും ചെയ്തു. മൂന്ന് ദശലക്ഷം ആളുകള്‍ കമ്മ്യൂണിസത്തെ എതിര്‍ക്കുന്നതായി ആരോപിക്കുകയും സൈബീരിയയിലെ ലേബര്‍ ക്യാമ്പ് സംവിധാനമായ ഗുലാഗിലേക്ക് അയക്കുകയും ചെയ്തു. ഏകദേശം 750,000 ആളുകള്‍ അവിടെ കൊല്ലപ്പെട്ടു.
1932-1943: സ്റ്റാലിന് ഭാര്യയെയും മകനെയും നഷ്ടപ്പെട്ടു
1919 ല്‍ സ്റ്റാലിന്‍ തന്റെ രണ്ടാമത്തെ ഭാര്യ നഡെഷ്ദ അല്ലിലുയേവയെ വിവാഹം കഴിച്ചു, അവര്‍ക്ക് രണ്ട് മക്കളുണ്ട് - സ്വെറ്റ്ലാനയും വാസിലിയും.1932ല്‍ ഭാര്യ സ്വയം ജീവനൊടുക്കി. എന്നാല്‍ ഭാര്യയുടെ മരണം അപ്പെന്‍ഡിസൈറ്റിസ് മൂലമാണെന്ന് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആദ്യ ഭാര്യയില്‍ നിന്നുള്ള മകനായ യാക്കോവ് റെഡ് ആര്‍മിയിലെ ഒരു സൈനികനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ യാക്കോവ് പിടിക്കപ്പെട്ടു. 1943ല്‍ നാസി തടങ്കല്‍പ്പാളയത്തില്‍ വച്ച് യാക്കോവ് മരിച്ചു.
advertisement
1939: നാസികളുമായി വിലപേശല്‍
സ്റ്റാലിന്‍ അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഒരു അധിനിവേശ കരാറില്‍ ഒപ്പുവച്ചു. ഹിറ്റ്‌ലറുടെ സൈന്യം ഫ്രാന്‍സിനെ പരാജയപ്പെടുത്തുകയും ബ്രിട്ടന്‍ പിന്‍വാങ്ങുകയും ചെയ്യുമ്പോള്‍, സ്റ്റാലിന്‍ തന്റെ ജനറലുകളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും 1941 ജൂണ്‍ നാസി ബ്ലിറ്റ്‌സ്‌ക്രീഗ് ആക്രമണത്തിന് പൂര്‍ണ്ണമായും തയ്യാറാകാതിരിക്കുകയും ചെയ്തു. ഇത് പോളണ്ടിലും സോവിയറ്റ് യൂണിയനിലും വലിയ നഷ്ടമുണ്ടാക്കി. ഹിറ്റ്ലറുടെ വഞ്ചനയില്‍ കോപത്തോടെ സ്റ്റാലിന്‍ ജ്വലിക്കുകയും തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ ഓഫീസിലേക്ക് പിന്‍വാങ്ങുകയും ചെയ്തു.
1943: ഹിറ്റ്ലറെ പരാജയപ്പെടുത്തി
സോവിയറ്റ് യൂണിയന്റെ ഭാവി തുലാസിലായതിനാല്‍ നാസികള്‍ക്കെതിരായ വിജയം നേടാന്‍ ദശലക്ഷക്കണക്കിന് ആളുകളെ ബലിയര്‍പ്പിക്കാന്‍ സ്റ്റാലിന്‍ തയ്യാറായി. ജര്‍മ്മന്‍ സൈന്യം രാജ്യമെമ്പാടും വ്യാപിച്ചു, 1941 ഡിസംബറോടെ മോസ്‌കോയിലെത്തി. സ്റ്റാലിന്‍ നഗരം വിട്ടുപോകാന്‍ വിസമ്മതിച്ചു. വിജയം എന്തുവില കൊടുത്തും നേടണം. സ്റ്റാലിന്‍ഗ്രാഡ് യുദ്ധമാണ് യുദ്ധത്തിന്റെ വഴിത്തിരിവ്. ഹിറ്റ്ലര്‍ അദ്ദേഹത്തെ അപമാനിക്കാന്‍ സ്റ്റാലിന്റെ പേരിലുള്ള നഗരം ആക്രമിച്ചു. എന്നാല്‍ സ്റ്റാലിന്‍ തന്റെ സൈന്യത്തോട് 'പിന്നോട്ട് പോകരുത്' എന്ന് നിര്‍ദ്ദേശിച്ചു. ഒരു ദശലക്ഷത്തിലധികം ആളുകളുടെ ജീവന്‍ നഷ്ടമായെങ്കിലും 1943ല്‍ നാസികളെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
1946: സഖ്യകക്ഷികള്‍ എതിരാളികളായി
ജര്‍മ്മനിയുടെ തോല്‍വിയില്‍ സ്റ്റാലിന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. കിഴക്കന്‍ യൂറോപ്പിലെ വലിയ പ്രദേശങ്ങള്‍ കിഴക്കന്‍ ബെര്‍ലിന്‍ ഉള്‍പ്പെടെയുള്ള സോവിയറ്റ് ശക്തികള്‍ കൈവശപ്പെടുത്തി. അദ്ദേഹത്തിന്റെ മുന്‍ സഖ്യകക്ഷികളായ അമേരിക്കയും ബ്രിട്ടനും അദ്ദേഹത്തിന്റെ എതിരാളികളായിത്തീര്‍ന്നു. തലസ്ഥാനത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടത്തില്‍, സഖ്യകക്ഷികളുടെ അധീനതയിലുള്ള പടിഞ്ഞാറന്‍ ബെര്‍ലിനിലേക്കുള്ള പ്രവേശനം സ്റ്റാലിന്‍ തടഞ്ഞു. 1949 ആഗസ്റ്റ് 29 ന് സോവിയറ്റ് യൂണിയന്‍ ആദ്യത്തെ അണുബോംബ് പരീക്ഷിച്ചു.
1953: സ്റ്റാലിന്റെ മരണവും ഒരു യുഗത്തിന്റെ അവസാനവും
സ്റ്റാലിന്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹം കൂടുതല്‍ സംശയാസ്പദമായിത്തീര്‍ന്നു, പാര്‍ട്ടിക്കുള്ളില്‍ തന്റെ ശത്രുക്കള്‍ക്കെതിരെ ശുദ്ധീകരണം തുടര്‍ന്നു. കടുത്ത മദ്യപാനിയായി തീര്‍ന്ന സ്റ്റാലിന്‍ 1953 മാര്‍ച്ച് 5ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സോവിയറ്റ് യൂണിയനെ ഫ്യൂഡല്‍ സമ്പദ്വ്യവസ്ഥയില്‍ നിന്ന് വ്യാവസായിക ശക്തിയാക്കി മാറ്റുകയും ഹിറ്റ്ലറെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ഈ മഹാനായ നേതാവിന്റെ നഷ്ടത്തില്‍ സോവിയറ്റ് യൂണിയനിലെ നിരവധി പേര്‍ വിലപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകിയായ ഏകാധിപതിയുടെ വിയോഗത്തില്‍ തടവിലാക്കപ്പെട്ട നിരവധി പേര്‍ സന്തോഷിച്ചു. സ്റ്റാലിന്റെ പിന്‍ഗാമിയായി ക്രൂഷ്‌ചേവ് അധികാരത്തിലെത്തുകയും 'ഡീസ്റ്റാലിനൈസേഷന്‍' എന്ന തരംഗം ആരംഭിക്കുകയും ചെയ്തു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2021 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Joseph Stalin ജോസഫ് സ്റ്റാലിൻ: ഉരുക്കുമനുഷ്യനോ അതോ കൊടുംകൊലപാതകിയോ?