TRENDING:

Explained | ഇന്ത്യയ്ക്ക് FIFA വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പിനെ ബാധിക്കുന്നത് എങ്ങനെ?

Last Updated:

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2022ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് നടക്കേണ്ടിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ (AIFF) വിലക്കി ഫിഫ (FIFA). എഐഎഫ്എഫിന്റെ (AIFF) ഭരണത്തില്‍ പുറത്ത് നിന്നുണ്ടായ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഇത് ഫിഫയുടെ (FIFA) ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. വിലക്കിനെ തുടര്‍ന്ന് ഒക്ടോബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടര്‍ 17 (U17) വനിതാ ലോകകപ്പ് (Women's World cup) അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
advertisement

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2022ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് നടക്കേണ്ടിരുന്നത്. എന്നാല്‍ വിലക്ക് നീക്കിയില്ലെങ്കില്‍ ഇന്ത്യക്ക് ആതിഥേയത്വം വഹിക്കാന്‍ സാധിക്കില്ല. അതേസമയം, ടൂര്‍ണമെന്റ്‌ നടത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും വിഷയത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ഫിഫ വ്യക്തമാക്കി. എന്നാല്‍ വിലക്ക് പിന്‍വലിച്ചാല്‍ നേരത്തെ നിശ്ചയിച്ചതുപോലെ വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും.

അതേസമയം, വിലക്ക് നീക്കുന്നത് വരെ ഇന്ത്യയുടെ ദേശീയ ടീമുകള്‍ക്ക് ഫിഫയുടെയോ എഎഫ്സിയുടെയോ അംഗീകാരമുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കാനാകില്ല. മാത്രമല്ല, വിലക്ക് നിലനില്‍ക്കുന്ന സമയത്ത് ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് കോണ്ടിനെന്റല്‍ ടൂര്‍ണമെന്റുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിയില്ല.

advertisement

Also Read- Indian Football Team | ഇന്ത്യൻ ഫുട്ബോൾ ടീമിന് ജ്യോത്സ്യൻ, ചെലവ് 16 ലക്ഷം; വിമർശനവുമായി മുൻതാരങ്ങൾ

അതേസമയം, വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ ഇന്ത്യന്‍ കായിക മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫിഫ വ്യക്തമാക്കി. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് തലപ്പത്ത് തുടരുന്നതാണ് വിലക്കിലേക്ക് നയിച്ചത്. മെയ് മാസത്തില്‍, അദ്ദേഹത്തിന്റെ കാലാവധി കഴിയുകയും ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇതാണ് വിലക്കിലേക്ക് നയിച്ചെന്നാണ് വ്യക്തമാകുന്നത്. ഈ സമയത്ത് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഫിഫയുടെയും എഎഫ്സിയുടെയും പ്രതിനിധി സംഘവും രാജ്യം സന്ദര്‍ശിച്ചിരുന്നു.

advertisement

Also Read- ഫുട്ബോളിൽ ഇന്ത്യയ്ക്ക് വിലക്ക്; രാജ്യാന്തരമത്സരം കളിക്കാനാകില്ല; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമാകും

എന്നാല്‍ ഫിഫ പിന്നീട് എഐഎഫ്എഫിന്‌ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

കമ്മറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും സംഘടനയും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണവും എഐഎഫ്എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് തുടരുമെന്നാണ് ഫിഫ വ്യക്തമാക്കിയിരിക്കുന്നത്.

2020 ല്‍ അണ്ടര്‍ 17 വനിതാ ലോകകപ്പ് ടൂര്‍ണമെന്റ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് -19 വ്യാപനത്തോടെ വനിതാ ലോകകപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് എഐഎഫ്എഫിനെ ഫിഫ വിലക്കിയത്. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിത ലോകകപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

advertisement

നടപടി എടുത്ത വിവരം ഫിഫ വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ എഐഎഫ്എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തില്‍ ആക്കുകയാണ് മുന്നിലുള്ള വഴി. സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളാണ് എഐഎഫ്എഫ് ഭരണസമിതിയില്‍ വേണ്ടത്. എന്നിരുന്നാലും, എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 25 ശതമാനം മുന്‍ കളിക്കാരെ കോ-ഓപ്റ്റഡ് അംഗങ്ങളായി ഫിഫ അംഗീകരിക്കുന്നുണ്ട്‌.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | ഇന്ത്യയ്ക്ക് FIFA വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പിനെ ബാധിക്കുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories