പിങ്ക് പന്തിന്‍റെ കാര്യത്തിൽ കൂടുതൽ കാഴ്ച്ച ലഭിക്കാനും തിളങ്ങാനുമായി വാർണിഷും ഉപയോഗിക്കുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന ഈ വാർണിഷ് പ്രതലത്തിൽ വേഗത്തിൽ സഞ്ചരിക്കാനും ഉപകാരപ്രദമാണ്. പിച്ചിൽ വേഗത്തിൽ കുത്തി തിരിഞ്ഞ കാരണമാണ് അഹമ്മദാബാദിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റിൽ 30 ൽ 21 വിക്കറ്റുകളും വീണത്.
പിങ്ക് ബോൾ നിർമ്മാതാക്കൾ ആര്
മീററ്റ് ആസ്ഥനമായുള്ള സാൻസ്പരേലി ഗ്രീൻലാൻഡ്സ് (SG) ആണ് ബി സി സി ഐയുടെ ഔദ്യോഗിക ബോൾ വിതരണക്കാർ. അഹമ്മദാബാദ് ടെസ്റ്റിന് ശേഷം കളിക്കാർ നൽകിയ ഫീഡ്ബാക്കിന്‍റെ അടിസ്ഥാനത്തിൽ പന്തിന്‍റെ കളർ നിലനിർത്തിക്കൊണ്ട് കൂടുതലുള്ള തിളക്കം കുറക്കാൻ കമ്പനി തയ്യാറെടുക്കുന്നുണ്ട്. കാഴ്ച ലഭിക്കാനായി പന്തിന്‍റെ പിങ്ക് കളർ അതുപോലെ നിലനിർത്തണം എന്നും പന്തിന്‍റെ രണ്ട് ഭാഗങ്ങളെ യോജിപ്പിക്കുന്ന തുന്നലും ഉണ്ടായിരിക്കണം എന്നുമാണ് ബി സി സി ഐ നൽകിയിട്ടുള്ള നിർദേശം.
advertisement
ചുവന്ന പന്തുമായുള്ള താരതമ്യം
ക്രിക്കറ്റിൽ സാധാരണയുള്ള ടെസ്റ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത് ചുവന്ന പന്താണ്. പിങ്ക് ബോളിൽ നടുവിലൂടെ ഉള്ള തുന്നലിന് കറുപ്പ് നൂലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ചുവന്ന പന്തിൽ ഇത് വെള്ള നൂലാണ്
പിച്ചിലെ പിങ്ക് ബോൾ
ഓസീസ്- ന്യൂസിലാൻഡ് ടീമുകൾ തമ്മിലാണ് ആദ്യ പിങ്ക് ബോൾ ടെസ്റ്റ് നടത്തിയത്. 2015 നവംബർ 27 ന് അഡ്ലെയ്ഡിൽ ആയിരുന്നു മത്സരം. മത്സരത്തിൽ മൂന്ന് വിക്കറ്റിന് ഓസ്ട്രേലിയക്കൊപ്പമായിരുന്നു വിജയം. സാധാരണ ഗതിയിൽ പുല്ലുള്ള പിച്ച് ഒരുക്കുന്നതിനാൽ തന്നെ ഫാസ്റ്റ് ബോളർമാർ ആണ് പലപ്പോഴും ഡേ നൈറ്റ് മത്സരങ്ങളിൽ തിളങ്ങാറുള്ളത്. എന്നാൽ അഹമ്മാദാബാദിൽ സ്പിന്നർമാർക്ക് അനുകൂലമായ പിച്ചാണ് ഒരുക്കിയിരുന്നത്. അത് കൊണ്ട് തന്നെ 30 ൽ 28 വിക്കറ്റുകളും സ്പിന്നർമാർ ആണ് വീഴ്ത്തിയത്.
ഇതു വരെ 16 പിങ്ക് ബോൾ ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. ഇതിൽ ചിലത് രണ്ട് ദിവസം കൊണ്ട് അവസാനിച്ചു. നാല് മത്സരങ്ങൾ മൂന്ന് ദിവസം കൊണ്ടും അവസാനിച്ചു.
ഇന്ത്യയുടെ പിങ്ക് ബോൾ ടെസ്റ്റ്
കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ 2019 ലാണ് ഇന്ത്യ ആദ്യമായി പിങ്ക് ബോൾ ടെസ്റ്റ് കളിക്കുന്നത്. ബംഗ്ലാദേശ് ആയിരുന്നു എതിരാളികൾ . മികച്ച വിജയമാണ് ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ നേടിയത്. ഓസീസിനെതിരെ അഡലെയ്ഡിൽ ആയിരുന്നു രണ്ടാമത്തെ ടെസ്റ്റ്. അന്ന് പക്ഷെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എക്കാലത്തെയും കുറഞ്ഞ സ്കോറായ 36 റൺസിൽ ഓൾ ഔട്ടായ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. അഹമ്മാദാബാദിലെ മൂന്നാമത്തെ പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ ജയവും ഇന്ത്യ സ്വന്തമാക്കി
Tag: Pink Ball, DayNight test,Cricket,Indian cricket,Cricket ball,Type of cricket ball,ക്രിക്കറ്റ്,പിങ്ക് ബോൾ,ക്രിക്കറ്റ് പന്ത്,ടെസ്റ്റ്,ഡേ നൈറ്റ് ടെസ്റ്റ്