ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വളരെ വിശദമായി തന്നെ കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നു. വാർത്തയിലൂടെയും ട്രോളിലൂടെയും താരമായതോടെ ഡ്രാഗൺ ഫ്രൂട്ടിന്‍റെ ഡിമാൻഡും കൂടിയെന്നാണ് വിവരം. യുട്യൂബ് വിഡിയോയിലൂടെയാണ് കൃഷ്ണകുമാറിന്റെ വിശദീകരണം.
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റിയത് ഗുജറാത്ത് സർക്കാർ ആണ്. പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗൺ ഫ്രൂട്ടിന്‍റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നു.
advertisement
Also Read ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ; പുതിയ പേര് 'കമലം'
താമരയ്ക്ക് സംസ്കൃതത്തിലുള്ള കമലമെന്ന പേരാവും ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യമെന്നും വിജയ് രൂപാണി വിശദമാക്കി. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും വിജയ് രൂപാണി പറഞ്ഞു. ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ട്.