കങ്കണയുടെ മുംബൈയിലെ ഓഫീസ് ശിവസേന ഭരിക്കുന്ന ബിഎംസി പൊളിച്ചതിനു പിന്നാലെയാണ് കങ്കണ ഗവർണറെ കാണാനെത്തിയത്. അദ്ദേഹം ഒരു മകളെപ്പോലെയാണ് തന്നെ കേട്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ഒരു പൗരനായിട്ടാണ് ഗവർണറെ കാണാനെത്തിയതെന്നും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും കങ്കണ പറഞ്ഞു.
എനിക്ക് സംഭവിച്ച അനീതിയെക്കുറിച്ച് ഞാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുമായി സംസാരിച്ചു, അദ്ദേഹം ഇവിടെ ഞങ്ങളുടെ രക്ഷാധികാരിയാണ്. എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അങ്ങനെ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയും- കങ്കണ പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനിടെയാണ് മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചത്.
ഇതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് കങ്കണയുടെ ഓഫീസ് പൊളിക്കാൻ തുടങ്ങിയത്. കോടതി ഇടപെട്ട് ഇത് തടഞ്ഞിരിക്കുകയാണ്.