സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയാക്കാനായില്ലെങ്കിൽ പദ്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് നടി കങ്കണ റണൗട്ട്. ജൂൺ 14 നാണ് സുശാന്ത് സിങ്ങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബോളിവുഡിലെ നിരവധി പ്രമുഖർക്കെതിരെ ആരോപണവുമായി കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു.
ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും വിവേചനങ്ങളെ കുറിച്ചുമായിരുന്നു കങ്കണയുടെ ആരോപണം. സിനിമാ മേഖലയിലും മാധ്യമങ്ങളിലും സുശാന്ത് നേരിട്ട വിവേചനത്തെ കുറിച്ചും സമ്മർദ്ദങ്ങളെ കുറിച്ചുമായിരുന്നു കങ്കണയുടെ ആരോപണം.
സുശാന്തിന്റേത് ആസൂത്രിത കൊലപാതകമെന്നായിരുന്നു കങ്കണയുടെ പ്രധാന ആരോപണം. ചില മാധ്യമങ്ങളിൽ സുശാന്തിനെ കുറിച്ചു വന്ന വാർത്തകളെ കുറിച്ചും കങ്കണ പറഞ്ഞിരുന്നു.
പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പദ്മശ്രീ തിരികെ നൽകുന്നതായിരിക്കും- കങ്കണയുടെ വാക്കുകൾ.
പൊതു ഇടത്താണ് താൻ ആരോപണങ്ങൾ ഉന്നയിച്ചത്. അത് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ ലഭിച്ച പദ്മശ്രീക്ക് താൻ അർഹയല്ല.
ബോളിവുഡ് നടിമാരായ തപ്സി പന്നു, സ്വര ഭാസ്കർ എന്നിവർക്കെതിരേയും കങ്കണ തുറന്നടിച്ചു. സിനിമയെ സ്നേഹിക്കുന്നവരാണ് തങ്ങളെന്ന് ഇരു നടിമാരും പറഞ്ഞിരുന്നു. സിനിമയേയും കരൺ ജോഹറിനേയും അവർ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ആലിയാ ഭട്ടിനോ അനന്യ പാണ്ഡേയ്ക്കോ ലഭിച്ച അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് കങ്കണ ചോദിക്കുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.