Sushant Singh Rajput found dead | നടൻ, നർത്തകൻ, സംരംഭകൻ; 34 വയസിൽ ജീവിതം അവസാനിപ്പിച്ച് ബോളിവുഡ് പ്രിയതാരം
Last Updated:
Sushant Singh Rajput found dead | കഴിഞ്ഞ കുറച്ചു മാസങ്ങളായി സുശാന്ത് സിംഗ് രാജ്പുത് കടുത്ത വിഷാദരോഗത്തിന് അടിമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞ സുഹൃത്തുക്കൾ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ സുശാന്ത് അവസാനമായി പങ്കുവെച്ചത് അമ്മയുടെ ചിത്രമായിരുന്നു.
സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് എത്തിയത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തു. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റിൽ സുഹൃത്തുക്കളാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ താരത്തെ കണ്ടെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചു. കാരണം, മികച്ച ഒരുപിടി ചിത്രങ്ങളിലെ അഭിനയത്തിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളായി സുശാന്ത് സിംഗ് രാജ്പുത് മാറിയിരുന്നു എന്നത് തന്നെ കാരണം.
You may also like:'മിടുക്കനായ നടൻ നേരത്തെ പോയി,വാർത്ത നടുക്കമുണ്ടാക്കി': പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS] സുശാന്ത് സിംഗിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാളസിനിമാ ലോകവും [NEWS] പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ആരാധകന്റെ പേരിൽ ഒരുകോടി രൂപ നൽകിയ താരം; സുശാന്ത് സിംഗ് [NEWS]
advertisement
ആദ്യം ടെലിവിഷനിൽ മിന്നിത്തിളങ്ങി, പിന്നാലെ സിനിമയിലേക്ക്
മുപ്പത്തിനാലാം വയസിലാണ് താരം വിട പറഞ്ഞിരിക്കുന്നത്. 1986 ജനുവരി 21ന് ജനിച്ച സുശാന്ത് ടെലിവിഷനിലൂടെയാണ് വെള്ളിവെളിച്ചത്തിലേക്ക് കടന്നത്. 2008ൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്ത 'കിസ് ദേശ് മേം ഹെ മേരാ ദിൽ' ആണ് സുശാന്തിന്റെ ആദ്യത്തെ ടെലിവിഷൻ ഷോ. സീ ടിവിയിലെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ താരമായി.
2013ലാണ് മിനിസ്ക്രീനിൽ നിന്ന് സുശാന്ത് സിംഗ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. 'കയ്പോചെ' ആയിരുന്നു ആദ്യത്തെ ചിത്രം. 2014ൽ പികെയിലും 2016ൽ 'എം എസ് ധോണി - ദ അൺടോൾടഡ്' സ്റ്റോറി എന്ന സിനിമയിലും അഭിനയിച്ചതോടെ ബോളിവുഡിലെ മുൻനിര താരങ്ങളുടെ ഇടയിലേക്കെത്തി സുശാന്തും. 2018ൽ കേദാർനാഥിൽ അഭിനയിച്ചു. വാണിജ്യപരമായി മികച്ച വിജയമായിരുന്നു ആ സിനിമ. അവസാനമായി അഭിനയിച്ച 'ദിൽ ബെചാര' എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയായിരുന്നു.
advertisement
സുശാന്ത് ഫോർ എജ്യുക്കേഷൻ
സിനിമ മാത്രമായിരുന്നില്ല സുശാന്ത് സിംഗ് രാജ്പുതിന്റെ മേഖല. വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കുന്ന സുശാന്ത് ഫോർ എജ്യുക്കേഷൻ എന്ന പരിപാടിയുമായി സജീവമായിരുന്നു താരം.
മനുഷ്യസ്നേഹിയായ സുശാന്ത്
2018ൽ പ്രളയത്തിൽ തകർന്നു നിന്ന കേരളത്തിന് ഒരു കോടി രൂപയാണ് സുശാന്ത് സിംഗ് രാജ്പുത് നൽകിയത്. അതേവർഷം, തന്നെ നാഗാലാൻഡിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ ഒന്നേകാൽ കോടി രൂപയാണ് അദ്ദേഹം സംസ്ഥാനത്തിന് നൽകിയത്.
പ്രണയവും ജീവിതവും
സീ ടിവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ ആയിരുന്ന 'പവിത്ര റിഷ്ട'യിൽ സുശാന്തിനൊപ്പം അഭിനയിച്ച അങ്കിത ലോഖണ്ഡെയുമായി അദ്ദേഹം പ്രണയത്തിൽ ആയിരുന്നു. ആറു വർഷത്തോളം നീണ്ടുനിന്ന പ്രണയബന്ധം 2016ൽ ഇരുവരും ഉപേക്ഷിച്ചു. ബോളിവുഡിൽ സജീവമായ സുശാന്ത് നടി റിയ ചക്രവർത്തിയുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ, തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറയാൻ ഇരുവരും തയ്യാറായിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ ജിം കഴിഞ്ഞ് ഒരുമിച്ച് മടങ്ങിവരുന്ന സുശാന്തിന്റെയും റിയയുടെയും ചിത്രങ്ങൾ പാപ്പരാസികൾ പകർത്തിയിരുന്നു.
advertisement
വിഷാദരോഗം മരണത്തിലേക്ക്
കഴിഞ്ഞ കുറച്ചു മാസങ്ങളായി സുശാന്ത് സിംഗ് രാജ്പുത് കടുത്ത വിഷാദരോഗത്തിന് അടിമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞ സുഹൃത്തുക്കൾ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ സുശാന്ത് അവസാനമായി പങ്കുവെച്ചത് അമ്മയുടെ ചിത്രമായിരുന്നു.
കുറിപ്പിൽ 2002ൽ അന്തരിച്ച തന്റെ അമ്മയെ അദ്ദേഹം ഓർക്കുന്നു. ഹിന്ദിയിലെ അമ്മ എന്ന ഹാഷ്‌ടാഗുമൊത്തുള്ള അദ്ദേഹത്തിന്റെ കുറിപ്പ്, ഇങ്ങനെ: കണ്ണുനീർ തുള്ളികളിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം / അവസാനിക്കാത്ത സ്വപ്നങ്ങൾ പുഞ്ചിരിയുടെ ഒരു കമാനം കൊത്തിവയ്ക്കുന്നു. ക്ഷണികമായ ജീവിതം. ഇരുവരും തമ്മിൽ വിലപേശിക്കൊണ്ടിരിക്കുന്നു'. അമ്മയുടെയും സുശാന്തിന്‍റെയും വിഷാദം കലർന്ന മുഖമാണ് പോസ്റ്റിനൊപ്പമുള്ളത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2020 5:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput found dead | നടൻ, നർത്തകൻ, സംരംഭകൻ; 34 വയസിൽ ജീവിതം അവസാനിപ്പിച്ച് ബോളിവുഡ് പ്രിയതാരം