ആപ്പുകളില്ലാതെ ഇനി എങ്ങനെഎന്നു ചോദിച്ചവർക്ക് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി സാധിക. ഇത് ചോദിച്ച് തനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിച്ചുവെന്നും ആപ്പ് നിരോധനം തന്നെ ഒരിക്കലും ബാധിക്കില്ലെന്നു സാധിക പറയുന്നു. ഈ ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും സാധിക പറയുന്നു. അത് കണ്ടെത്തേണ്ടത് നാം തന്നെയാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ സാധിക വ്യക്തമാക്കുന്നു.
TRENDING:Churuli | ആഴങ്ങളിലേക്കിറങ്ങി അലകളെ തഴുകി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'; ലൊക്കേഷൻ കാഴ്ചകൾ 272 [PHOTO]Heartbreaking video | കോവിഡ് ആണെന്ന് അറിഞ്ഞപ്പോൾ തകർന്നുപോയി, പരിസര ബോധമില്ലാതെ അലറിക്കരഞ്ഞു; ഹൃദയം തകർക്കും ഈ കാഴ്ച
advertisement
[NEWS]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
സാധികയുടെ കുറിപ്പ്
ഒരുപാട് മെസേജ് വന്നു. ടിക്ടോക്, ഷെയർ ഇറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും എന്നൊക്കെ. ഞാൻ മൊബൈൽ ഫോൺ കാണുന്നത് പ്ലസ് 2വിനു പഠിക്കുമ്പോൾ ആണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീടു വിട്ട് കോയമ്പത്തൂർ പോയപ്പോൾ. അതായത് എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം, അറിയാവുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തിൽ കയറിക്കൂടിയ ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ഈ ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയം ആണ്.
നിങ്ങൾ എന്തായിരിക്കുന്നുവോ അതിൽ സന്തോഷമായിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് സാധികയുടെ പോസ്റ്റ്. സാധികയുടെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം ഇൻസ്റ്റഗ്രാമും ഒരു ആപ്പ് അല്ലേ, അതുപയോഗിക്കുന്ന ആൾക്ക് ഇതെങ്ങനെ പറയാനാകും എന്ന് വിമർശിക്കുന്നവരുമുണ്ട്.